05:01am 12 November 2026
NEWS
വാഹനം പരിശോധിക്കാൻ ഇനി ജീപ്പിലിരുന്ന് 'വിളിച്ചാൽ' പോരാ! ​പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിനടുത്ത് ചെന്ന് രേഖകൾ പരിശോധിക്കണം; 'ഇങ്ങോട്ടു വാടാ' വിളി നിയമവിരുദ്ധം - ഡി.ജി.പി.
13/12/2025  10:39 AM IST
ന്യൂസ് ബ്യൂറോ
വാഹനം പരിശോധിക്കാൻ ഇനി ജീപ്പിലിരുന്ന് വിളിച്ചാൽ പോരാ! ​പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിനടുത്ത് ചെന്ന് രേഖകൾ പരിശോധിക്കണം; ഇങ്ങോട്ടു വാടാ വിളി നിയമവിരുദ്ധം - ഡി.ജി.പി.

​തിരുവനന്തപുരം: വാഹന പരിശോധനയുടെ പേരിൽ പൊലീസ് ഉദ്യോഗസ്ഥർ ജീപ്പിലിരുന്ന് വാഹനങ്ങൾ കൈകാണിച്ച് നിറുത്തി, രേഖകളുമായി തങ്ങളുടെ അടുത്തേക്ക് വരാൻ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി). വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് ഡി.ജി.പി ഈ കാര്യം വ്യക്തമാക്കിയത്.
​പരിശോധന ഇങ്ങനെ വേണം: പരിശോധനയ്ക്കായി ഒരു വാഹനം കൈകാണിച്ച് നിറുത്തിയാൽ, പൊലീസ് ഉദ്യോഗസ്ഥരാണ് വാഹനത്തിനടുത്ത് ചെന്ന് രേഖകൾ പരിശോധിക്കേണ്ടത്. 'ഇങ്ങോട്ടു വാടാ' എന്ന രീതിയിലുള്ള വിളി നിയമവിരുദ്ധമാണ്.
​നടപടി ഉറപ്പ്: ജീപ്പിലിരുന്ന് വാഹന പരിശോധന നടത്തുന്നവർക്കെതിരെ പരാതി ലഭിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ഡി.ജി.പി അറിയിച്ചു.
​യൂണിഫോമും തൊപ്പിയും നിർബന്ധം: പരിശോധിക്കുമ്പോഴോ പിഴ ഈടാക്കുമ്പോഴോ ഡിവൈ.എസ്.പി. മുതൽ താഴെ റാങ്കിലുള്ള ഓഫീസർമാരും പൊലീസുകാരും നിർബന്ധമായും യൂണിഫോമും തൊപ്പിയും ധരിക്കണം.
​സർക്കുലർ അയച്ചു: ഇക്കാര്യങ്ങൾ വ്യക്തമാക്കി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സർക്കുലർ അയച്ചിട്ടുണ്ട്. ഇൻഡോർ ജോലികൾ, അടിയന്തര പ്രവർത്തനങ്ങൾ, മഫ്തി ഡ്യൂട്ടി, അതിരൂക്ഷ കാലാവസ്ഥ, ഹെൽമറ്റ് ഉപയോഗിക്കുന്ന ഡ്യൂട്ടി എന്നിവയിൽ മാത്രമാണ് തൊപ്പി ധരിക്കാതെ ജോലി ചെയ്യാൻ പൊലീസിന് അവകാശമുള്ളത്.
​പതിവ് രീതി: 'മൊട' തന്നെയാണ്
​നിലവിൽ, കൈകാണിച്ച് വാഹനം നിറുത്തിയ ശേഷം, നിറുത്തിയിട്ട ജീപ്പിലിരിക്കുന്ന പൊലീസ് ഓഫീസർ രേഖകളുമായി അങ്ങോട്ടു ചെല്ലാൻ കൈകാട്ടി വിളിക്കുന്നതാണ് പതിവ്. ചിലപ്പോൾ പൊലീസ് ജീപ്പ് ഡ്രൈവർമാർ പോലും ഈ 'മൊട' തുടരുന്നതായി പരാതിയുണ്ട്.
നിയമലംഘനം മൊബൈലിൽ പകർത്താം
​ഗതാഗത നിയമലംഘനം നടത്തുന്നത് കണ്ടാൽ പൊലീസിന് മൊബൈൽ ഫോണിൽ ഉൾപ്പെടെ ക്യാമറയിൽ തെളിവ് ശേഖരിക്കാം. പൊതുജനങ്ങൾക്ക് ട്രാഫിക് നിയമലംഘനങ്ങളുടെ ഫോട്ടോകളും വീഡിയോകളും തെളിവ് സഹിതം 9747001099 എന്ന നമ്പരിലേക്ക് അയച്ചുനൽകാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img