
കൊച്ചി - സംസ്ഥാനത്തിന്റെ വികസന താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും പുരോഗതിക്കും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് നീങ്ങേണ്ടത് അനിവാര്യമാണെന്ന് ബിജെ പി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് അഭിപ്രായപ്പെട്ടു.
നരേന്ദ്രമോദി സർക്കാരിന്റെയും ബിജെപിയുടെയും സംസ്ഥാനങ്ങളോടുള്ള സമീപനം ആദ്യം മുതൽ ഇത്തരത്തിലുള്ളതാണ്.കഴിഞ്ഞ ദിവസം ദില്ലിയിൽ കേരളാ ഹൗസിൽ എത്തി ഗവർണറെയും മുഖ്യമന്ത്രിയെയും കണ്ട് സംസാരിച്ച കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമന്റെ നടപടി ഇത്തരം കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബിജെ പി സിറ്റി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു..ബിജെ പി ജില്ലാ ഓഫീസിൽ നടന്ന യോഗത്തിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. രമാദേവി. തോട്ടുങ്കൽ. മുൻ ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.











