05:42am 13 November 2026
NEWS
അൻപതു കഴിഞ്ഞവർ വാർഷിക മാമോഗ്രാം ടെസ്റ്റും സെർവിക്കൽ ക്യാൻസർ ടെസ്റ്റും നടത്തുന്നത് ഉത്തമം. " - ഡോ. ലക്ഷ്മി പിള്ള
12/03/2026  01:58 PM IST
NILA
അൻപതു കഴിഞ്ഞവർ വാർഷിക മാമോഗ്രാം ടെസ്റ്റും സെർവിക്കൽ ക്യാൻസർ ടെസ്റ്റും നടത്തുന്നത് ഉത്തമം.  - ഡോ. ലക്ഷ്മി പിള്ള


ചെങ്ങന്നൂർ :- 50 വയസ്സ് കഴിഞ്ഞാൽ സ്ത്രീകൾ എല്ലാ വർഷവും മാമ്മോഗ്രാം ടെസ്റ്റും സെർവിക്കൽ ക്യാൻസർ ടെസ്റ്റും നടത്തുന്നത് അത്യുത്തമം ആയിരിക്കും എന്ന്  ഡോ. ലക്ഷ്മി പിള്ള പറഞ്ഞു. ചെങ്ങന്നൂർ സീനിയർ സിറ്റിസൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസോസ്സിയേഷൻസ് (കേരള) യുടെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ യൂണിറ്റുകളിൽപ്പെട്ട വനിതകൾ നടത്തിയ അന്തർദ്ദേശീയ വനിതാദിന ആഘോഷം ഉത്ഘാടനം ചെയ്തു കൊണ്ട്  സംസാരിക്കുകയായിരുന്നു അവർ. പെങ്ങന്നൂർ എസ് സി ആർ വി
സ്കൂളിൽ നടത്തിയ  സമ്മേളനത്തിൽ ജില്ലാ കോ ഓർഡിനേറ്റർ ജെ. ശ്രീകുമാരി അദ്ധ്യക്ഷത വഹിച്ചു.
 എൽസി കുട്ടി മാത്യു ,സിസ്സി കുരുവിള, ആനി ഏബ്രഹാം, ഏലമ്മ തോമസ്, സുമന ജേക്കബ്, ബിന്ദു ജയകുമാർ, സുശീലാ സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച നാലു വനിതകളെ ചടങ്ങിൽ ആദരിച്ചു.
വിവിധ യൂണിറ്റുകളിൽ നിന്നും പങ്കെടുത്ത വനിതകൾ  നൃത്തം, ലഘുനാടകം, സമൂഹ ഗാനം, ചെറുകഥ, മോണോ ആക്ട് എന്നിവ അവതരിപ്പിച്ചു. സമൂഹ സദ്യയും ഉണ്ടായിരുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.