09:33am 13 November 2026
NEWS
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ആശ്വാസവുമായി മൂലംപള്ളിയിൽ എത്തിയിട്ട് ഒന്നര പതിറ്റാണ്ട്. യുഡിഎഫ് സർക്കാർ പുനരധിവാസം പൂർത്തിയാക്കണം .
15/06/2026  03:03 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ആശ്വാസവുമായി മൂലംപള്ളിയിൽ എത്തിയിട്ട് ഒന്നര പതിറ്റാണ്ട്. യുഡിഎഫ് സർക്കാർ പുനരധിവാസം പൂർത്തിയാക്കണം .

പുനരധിവാസം : മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ആശ്വാസവുമായി മൂലംപള്ളിയിൽ എത്തിയിട്ട് ഒന്നര പതിറ്റാണ്ട്. യുഡിഎഫ് സർക്കാർ പുനരധിവാസം പൂർത്തിയാക്കണം . 

കൊച്ചി :  വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനലിൻ്റെ നിർമ്മാണത്തിനു വേണ്ടി 2008 ൽ യാതൊരു ബദൽ സംവിധാനങ്ങളും  ഉറപ്പാക്കാതെ സർക്കാർ പുരയിടങ്ങൾ ഏറ്റെടുത്ത കുടുംബങ്ങളുടെ  പുനരധിവാസം  ഉറപ്പാക്കുവാൻ മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടി   മൂലംപള്ളിയിലെത്തിയിട്ട്   ഇന്ന് (16/06/2026) ഒന്നര പതിറ്റാണ്ട് തികയുന്നു.  കിടപ്പാടങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പാക്കേജ് ഉത്തരവ് പ്രകാരം ലഭിക്കേണ്ട വാടകയുടെ കുടിശ്ശിക  ഓരോ കുടുംബങ്ങൾക്കും ലഭിക്കേണ്ട ₹1,35000/-   മൂലംപള്ളി പാരിഷ് ഹാളിൽ വച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിതരണം ചെയ്തത്. യുഡിഎഫിന്റെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി 4.5 കോടി രൂപയുടെ ആനുകൂല്യങ്ങളും, സാങ്കേതിക ന്യായങ്ങൾ പറഞ്ഞു മുൻകാല എൽഡിഎഫ് സർക്കാർ തടഞ്ഞുവച്ചു പട്ടയങ്ങളും വിതരണം ചെയ്യപ്പെട്ടു. മുളവുകാട്, മൂലംപള്ളി, കോതാട്, ചേരാനല്ലൂർ, ഏലൂർ, മഞ്ഞുമ്മൽ, വെസ്റ്റ് കടുങ്ങല്ലൂർ, വടുതല, ഇളമക്കര, പോണേക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്കാണ് ആനുകൂല്യങ്ങൾ ലഭിച്ത്. മുൻകൂർ പുനരധിവാസം ഉറപ്പാക്കാതെ പദ്ധതിക്കു വേണ്ടി 2006 ൽ ആരംഭിച്ച സ്ഥലം ഏറ്റെടുക്കൽ നടപടികൾ ശക്തമായ പ്രക്ഷോഭണത്തെ തുടർന്ന് വഴിമുട്ടിയിരുന്നു. സ്ഥലം ഏറ്റെടുക്കൽ പുനരാരംഭിക്കുവാൻ വേണ്ടി 2008 മാർച്ച് 19ന് എൽഡിഎഫ് സർക്കാർ പുനരധിവാസ പാക്കേജ് വിജ്ഞാപനം പുറപ്പെടുവിക്കുവാൻ നിർബന്ധിതമായെങ്കിലും,  ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കാൻ തയ്യാറായില്ല. തുടർന്ന് 2011ൽ അധികാരത്തിൽ വന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ പുനരധിവാസ ആനുകൂല്യങ്ങൾ നൽകുവാൻ പ്രതിജ്ഞാബദ്ധമാണ് എന്ന് പ്രഖ്യാപിക്കുകയും ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കഴിഞ്ഞ പത്തുവർഷം അധികാരത്തിലിരുന്ന സർക്കാർ പാക്കേജ് നിർവഹണത്തിന് വേണ്ടി യുഡിഎഫ് സർക്കാർ 06/06/2011 ലെ ഉത്തരവിലൂടെ രൂപീകരിച്ച നിരീക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും മരവിപ്പിച്ചു. നിരീക്ഷണ സമിതിയുടെ തീരുമാനങ്ങൾ പൂർണ്ണമായും അവഗണിച്ച്. നിരീക്ഷണ സമിതിയുടെ ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടർ സർക്കാരിലേക്ക് സമർപ്പിച്ച കത്തുകൾ  പോലും അർഹമായ ഗൗരവത്തോടെ പരിഗണിക്കപ്പെട്ടില്ല. കൊച്ചിൻ പോർട്ടിന്റെ പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് തൊഴിൽ നൽകുമെന്നുള്ള ഉത്തരവുപോലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ്  തടഞ്ഞുവെക്കപ്പെട്ടു. പ്രൊഫഷണൽ ഡിഗ്രി ഉൾപ്പെടെയുള്ള 181 ഉദ്യോഗാർത്ഥികൾ സമർപ്പിച്ച അപേക്ഷകൾ പോലും നിരസിക്കപ്പെട്ട് . പുനരധിവാസത്തിനായി കണ്ടെത്തിയ ഏഴ് സൈറ്റുകളിൽ അഞ്ചു സൈറ്റുകളും ചതുപ്പ് പ്രദേശങ്ങൾ ആയതുകൊണ്ട് സുരക്ഷിതമായി കെട്ടിടങ്ങൾ പണിയാൻ പറ്റില്ലെന്ന് പിഡബ്ല്യുഡി 2018ൽ തന്നെ റിപ്പോർട്ട്  നൽകിയിരുന്നെങ്കിലും സർക്കാർ അനങ്ങിയില്ല. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി 2008 ജൂലൈ നാലിന് പുറപ്പെടുവിച്ച സുപ്രധാന വിധിയും  നടപ്പിലാക്കിയില്ല. കിടപ്പാടങ്ങൾ  നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസ പ്രക്രിയ   സർക്കാരിൻ്റെ  ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുവാൻ ഉള്ള വേദിയാണ് നിരീക്ഷണ സമിതി. ഈ സംവിധാനം പോലും രാഷ്ട്രീയമായ ഇച്ഛാശക്തിയുടെ അഭാവം മൂലം അട്ടിമറിക്കപ്പെട്ടു. വികസനത്തിന്റെ നേട്ടങ്ങൾ പുരയിടങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കിട്ടാക്കനിയായി  ഇന്നും തുടരുന്നു.  ആനുകൂല്യങ്ങൾ ലഭിക്കാതെ ഇതിനകം 43 വ്യക്തികൾ മൺമറഞ്ഞു. നിരവധി ആളുകൾ കിടപ്പു രോഗികളായി. പോലീസ് ബലപ്രയോഗത്തിന്റെ   കഷ്ടതകൾ ഇപ്പോഴും കുടുംബങ്ങളെ വേട്ടയാടുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ് ഗവൺമെൻ്റ് പാക്കേജിന്റെ ഫലപ്രദമായ നടത്തിപ്പിന് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്ന് കോർഡിനേഷൻ കമ്മിറ്റിക്കു വേണ്ടി പ്രൊഫസർ കെ അരവിന്ദാക്ഷൻ,
അഡ്വക്കേറ്റ് സി.ആർ. നീലകണ്ഠൻ, ഫ്രാൻസിസ് കളത്തുങ്കൽ, വി.പി വിൽസൻ, കെ. രജികുമാർ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്. പി. എം മൈക്കിൾ, സുരേഷ് മുളവുകാട്, ഓസ്റ്റിൻ മൂലംമ്പിള്ളി, മേരി ഫ്രാൻസിസ്, ജോർജ് അമ്പാട്ട്, ഉണ്ണികൃഷ്ണൻ കടുങ്ങല്ലൂർ, എൻ.കെ. സാബു, വി.ഡി മാർട്ടിൻ, ജമാൽ മേലാത്ത് എന്നിവർ ആവശ്യപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img