10:51pm 11 November 2026
NEWS
ഭിന്നശേഷിക്കാർ നേരിടുന്ന വിഷയങ്ങൾ : നിവേദനം നൽകി
15/06/2026  12:01 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഭിന്നശേഷിക്കാർ നേരിടുന്ന വിഷയങ്ങൾ : നിവേദനം നൽകി

 

കൊച്ചി : സമൂഹത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ശാരീരികവും, മാനസികവും, ബുദ്ധിപരവുമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ഭിന്നശേഷി സമൂഹവും അവരുടെ രക്ഷിതാക്കളും നേരിടുന്ന വിവിധ വിഷയങ്ങളും, കാക്കനാട് പ്രവർത്തിക്കുന്ന ഒബ്‌സർവേഷൻ ഹോം ഫോർ ബോയ്സ്, ജുവനേൽ ജസ്റ്റിസ് ബോർഡ്  പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമാക്കുവാനും നിയമവുമായി സമരസപ്പെടാത്ത കുട്ടികളുടെ പുനരധിവാസം, പുനസംയോജനം എന്നിവയും  ഉൾപ്പെടുത്തി രണ്ടു നിവേദനങ്ങൾ ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) ജില്ലാ കമ്മിറ്റി  സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ വി ഇ അബ്‌ദുൾ ഗഫൂറിന് കൈമാറി. ഭാരവാഹികളായ ഡോ  അനിൽകുമാർ ജി നായർ, ഷാജി ഇടപ്പള്ളി, നാസർ വി എച്ച്, ബിന്ദുമോൾ പി എസ് , ജെൻസി  എം ജെ എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്. വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img