07:48am 02 May 2026
NEWS
ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ച് ഐഎസ്ആർഒ

04/01/2025  02:03 PM IST
nila
 ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ച് ഐഎസ്ആർഒ

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ മറ്റൊരു നിർണായ നേട്ടം കൂടി കൈവരിച്ചു. ബഹിരാകാശത്ത് യന്ത്രക്കൈയുടെ പ്രവർത്തനം ഇസ്രോ വിജയകരമായി പൂർത്തിയാക്കി. ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രം സ്വന്തമായുള്ള സാങ്കേതിക വിദ്യയാണ് ഇപ്പോൾ ഇന്ത്യയും സ്വന്തമാക്കിയിരിക്കുന്നത്. 

 റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ ടെക്‌നോളജി ഡെമോൺസ്‌ട്രേറ്റർ ( Relocatable Robotic Manipulator-Technology Demonstrator (RRM-TD) ) പരീക്ഷണമാണ് ഐഎസ്ആർഒ വിജയകരമായി നടത്തിയത്. തിരുവനന്തപുരത്തെ ഐഎസ്ആർഒയുടെ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റ് (IISU) വിൽ ആണ് ഈ യന്ത്രക്കൈ വികസിപ്പിച്ചത്. സ്‌പെഡെക്‌സ് പരീക്ഷണത്തിന് വേണ്ടിയുള്ള ഉപഗ്രഹവിക്ഷേപണത്തിന് ശേഷം ബാക്കിവന്ന പിഎസ്എൽവി റോക്കറ്റിന്റെ നാലാമത്തെ ഘട്ടത്തിലാണ് ഈ യന്ത്രക്കൈ ഘടിപ്പിച്ചിരുന്നത്.

 പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള ക്യാമറ, സെൻസറുകൾ, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വേർ എന്നിവയൊക്കെ ഈ യന്ത്രക്കൈയ്ക്കുണ്ട്. ബഹിരാകാശത്ത് വളരെ വേഗത്തിലാണ് വസ്തുക്കൾ സഞ്ചരിക്കുന്നത്. അതിനാൽ അവയെ പിടിച്ചുനിർത്തി സുരക്ഷിതമായി പേടകത്തോട് അടുപ്പിക്കാൻ ഇത്തരം സംവിധാനം നിർണായകമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img