05:15am 07 November 2026
NEWS
​ഗാസയിലെ വെടിനിർത്തൽ കരാർ അപകടത്തിലേക്കെന്ന് ഹമാസ്

24/02/2025  11:07 AM IST
nila
​ഗാസയിലെ വെടിനിർത്തൽ കരാർ അപകടത്തിലേക്കെന്ന് ഹമാസ്

ജറുസലേം: ​ഗാസയിലെ വെടിനിർത്തൽ അപകടത്തിലാക്കെന്ന് ഹമാസ് വക്താവ് അബ്ദുൾ ലത്തീഫ് അൽ ഖനൂ. ശനിയാഴ്ച ഹമാസ് വിട്ടയച്ച ആറു ബന്ദികൾക്കുപകരം കൈമാറേണ്ടിയിരുന്ന പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കാൻ തയ്യാറാകാത്തതാണ് ​ഹമാസിനെ പ്രകോപിപ്പിച്ചത്. 600 പലസ്തീൻ തടവുകാരെയായിരുന്നു ഇസ്രയേൽ മോചിപ്പിക്കേണ്ടിയിരുന്നത്.

ഇസ്രയേലി ബന്ദികളെ ഹമാസ് ക്രൂരമായി കൈകാര്യം ചെയ്തുവെന്നാണ് ഇസ്രയേലിന്റെ ആരോപണം. തടവുകാരെ മോചിപ്പിക്കുന്നത് വൈകിപ്പിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തെ യുഎസ് പിന്തുക്കുന്നതായി ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ബ്രയാൻ ഹ്യൂസ് പ്രസ്താവനയിൽ അറിയിച്ചു. ഹമാസിനെതിരേ ഇസ്രയേൽ എന്ത് നടപടി സ്വീകരിച്ചാലും അതിനെ പിന്തുണക്കുമെന്ന് ട്രംപ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഗാസയിൽ ഹമാസ് നടത്തിയ ചർച്ചകൾ നിർത്തിവെച്ചതായി പ്രഖ്യാപിച്ചതോടെ ഇസ്രയേൽ വെസ്റ്റ് ബാങ്കിലേക്ക് ടാങ്കുകൾ അയച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച മോചിപ്പിക്കപ്പെടുമെന്ന് കരുതിയിരുന്ന പലസ്തീനികളെ ഇസ്രയേൽ വിട്ടയക്കുന്നതുവരെ കൂടുതൽ വെടിനിർത്തൽ ചർച്ചകളിൽ ഏർപ്പെടില്ലെന്ന് മുതിർന്ന ഹമാസ് നേതാവ് മഹ്മൂദ് മർദാവി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img