
വിനോദ സഞ്ചാരിയായ ഇസ്രയേലി വനിതയേയും ടൂറിസ്റ്റ് ഹോം ഉടമയായ യുവതിയേയും മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. കർണാടക കൊപ്പലിലെ ഒരു കനാലിനടുത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. 27 വയസ്സുള്ള ഇസ്രയേലി വനിതയും ഹോം സ്റ്റേ ഉടമയായ 29 വയസുകാരിയുമാണ് ബലാത്സംഗത്തിനിരയായത്. അമേരിക്കൻ പൗരനായ ഡാനിയൽ എന്നയാളും മഹാരാഷ്ട്ര, ഒഡീഷ സ്വദേശികളുമാണ് പ്രതികൾ. സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപെട്ട ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി അത്താഴം കഴിച്ച ശേഷം താനും നാല് അതിഥികളും തുംഗഭദ്രയിലെ കനാൽ തീരത്ത് ആകാശ നിരീക്ഷണത്തിനായി പോയതായിരുന്നുവെന്ന് ഹോംസ്റ്റേ ഉടമയായ യുവതിയുടെ പരാതിയിൽ പറയുന്നു. ഈ സമയത്താണ് മൂന്ന് പ്രതികളും അവിടെയെത്തിയത്. ബൈക്കിലെത്തി ആദ്യം പെട്രോൾ എവിടെ കിട്ടുമെന്നാണ് മൂന്നംഗ സംഘം ചോദിച്ചത്. തുടർന്ന് ഇസ്രയേലി സ്ത്രീയിൽനിന്ന് 100 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചത് തർക്കത്തിലേക്ക് നയിച്ചു. പിന്നാലെ പ്രതികൾ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.











