06:51am 12 November 2026
NEWS

​ഗാസ സിറ്റിയിലുള്ളവരോട് എത്രയും വേ​ഗം ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകി ഇസ്രയേൽ

07/09/2025  06:54 AM IST
nila
  ​ഗാസ സിറ്റിയിലുള്ളവരോട് എത്രയും വേ​ഗം ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകി ഇസ്രയേൽ

എത്രയും വേ​ഗം ഒഴിഞ്ഞുപോകാൻ ​ഗാസ സിറ്റിയിലുള്ളവർക്ക് നിർദ്ദേശം നൽകി ഇസ്രയേൽ സൈന്യം. ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റി പൂർണമായും പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രയേൽ സൈനിക നടപടി ശക്തമാക്കുന്നത്. ​ഗാസ സിറ്റിയിൽ അവശേഷിക്കുന്ന ജനങ്ങൾ  തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രയേൽ സൈന്യം നൽകിയിരിക്കുന്ന നിർദ്ദേശം.  

വടക്കൻ ഭാഗത്തുള്ളവർ തെക്കോട്ടുപോയി ഖാൻ യൂനിസിലേക്കു മാറണമെന്ന് സൈന്യം നിർദ്ദേശിച്ചു. ഖാൻ യൂനിസിലേക്കു മാറുന്നവർക്ക്  ഭക്ഷണവും വൈദ്യസഹായവും താമസ സൗകര്യവും ലഭ്യമാക്കുമെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് പലസ്തീൻ കുടുംബങ്ങളാണ് പലായനം ചെയ്യുന്നത്. 

 ‌‌ഗാസ സിറ്റിയിൽ ഇപ്പോഴും ഹമാസ് ശക്തമാണെന്നാരോപിച്ചാണ് ഇവിടം പിടിച്ചെടുക്കാനുള്ള പടനീക്കം. ഹമാസിന്റെ സാന്നിധ്യം ആരോപിച്ച് ഗാസയിലെ ഉയരം കൂടിയ കെട്ടിടം ഇസ്രയേൽ തകർത്തു. ഹമാസ് ഈ കെട്ടിടം രഹസ്യാന്വേഷണത്തിനായി ഉപയോഗിച്ചുവെന്നും, സ്ഫോടക വസ്തുക്കൾ സമീപത്ത് സ്ഥാപിച്ചിരുന്നുവെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു. അതേ സമയം, ഇസ്രയേലിന്റെ ആരോപണം ഹമാസ് തള്ളി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img