12:42am 13 November 2026
NEWS
സിറിയയിലെ ഇസ്രായേൽ ആക്രമണം: ശക്തമായ പ്രതിഷേധവുമായി ഖത്തർ
21/03/2026  04:11 PM IST
nila
സിറിയയിലെ ഇസ്രായേൽ ആക്രമണം: ശക്തമായ പ്രതിഷേധവുമായി ഖത്തർ

ദോഹ: ദക്ഷിണ സിറിയയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും നഗ്നമായ ലംഘനവുമാണ് ഈ നടപടിയെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇസ്രായേലിന്റെ ഏകപക്ഷീയമായ സൈനിക നടപടികൾക്കെതിരെ ഖത്തർ നിലപാട് വ്യക്തമാക്കിയത് മേഖലയിൽ ഇത്തരം ആക്രമണങ്ങൾ തുടരുന്നത് അന്താരാഷ്ട്ര നിയമങ്ങളോടുള്ള ഗുരുതരമായ അനാദരവാണ്. ഇത് പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും തകർക്കുന്നുവെന്നും ഇത്തരം ലംഘനങ്ങൾ തടയുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്നത് മേഖലയിലെ പ്രതിസന്ധികൾ കൂടുതൽ വഷളാക്കാൻ കാരണമാകുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
സിറിയൻ അറബ് റിപ്പബ്ലിക്കിനോടുള്ള ഖത്തറിന്റെ ഉറച്ച പിന്തുണയും ഐക്യദാർഢ്യവും മന്ത്രാലയം ആവർത്തിച്ചു. സിറിയയുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും ഖത്തർ പിന്തുണ പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img