05:36pm 10 November 2026
NEWS
ഇസ്രയേൽ - ഹമാസ് സമാധാന ചർച്ച വഴിമുട്ടി
26/07/2025  04:58 AM IST
nila
ഇസ്രയേൽ - ഹമാസ് സമാധാന ചർച്ച വഴിമുട്ടി

ഇസ്രയേൽ - ഹമാസ് സമാധാന ചർച്ചകൾ പ്രതിസന്ധിയിൽ.  ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതിനിധികളെ തിരിച്ചുവിളിച്ചതോടെയാണ് സമാധാന ശ്രമങ്ങൾ വഴിമുട്ടിയത്. സമാധാന ചർച്ചകളിൽ ഹമാസ് താൽപര്യം കാണിക്കുന്നില്ല എന്നാണ് ട്രംപും നെതന്യാഹുവും ആരോപിക്കുന്നത്. ഹമാസ് നേതാക്കളെ വകവരുത്തുമെന്ന് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു.

 ‘ഹമാസിന് വെടിനിർത്തലിന് താൽപര്യമില്ല. അവർക്ക് മരിക്കാനാണ് താൽപര്യമെന്ന് തോന്നുന്നു. അത് വളരെ മോശമാണ്.’ – ട്രംപ് പറഞ്ഞു. ഇസ്രയേലിൽ നിന്നു ഹമാസ് പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയവരിൽ ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാനും ഗാസ മുനമ്പിൽ ഹമാസിന്റെ ഭരണം അവസാനിപ്പിക്കാനും മറ്റുമാ‍ർഗങ്ങൾ പരിഗണിക്കുകയാണെന്ന് നെതന്യാഹുവും ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പറഞ്ഞു.

അതേസമയം, സമാധാന ചർച്ച അടുത്തയാഴ്ച പുനരാരംഭിക്കുമെന്നാണ് ഹമാസ് പ്രതികരിച്ചത്. ഇതിനിടെ, ഗാസയിൽ അഞ്ചു കുഞ്ഞുങ്ങൾ കൂടി കൊടുംപട്ടിണിക്കിരയായി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 80 പലസ്തീൻകാർ ഇസ്രയേ‍ൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img