08:59pm 03 September 2026
NEWS
ഇസ്രയേലില്‍ സ്ഫോടന പരമ്പര
21/02/2025  07:46 AM IST
nila
 ഇസ്രയേലില്‍ സ്ഫോടന പരമ്പര

ടെൽ അവീവ്: ഇസ്രയേലിൽ സ്ഫോടന പരമ്പര. ടെൽ അവീവിന് സമീപമുള്ള ബാറ്റ്‌യാം നഗരത്തിൽ വിവിധയിടങ്ങളിൽ നിർത്തിയിട്ടിരുന്ന മൂന്നു ബസുകളാണ് പൊട്ടിത്തെറിച്ചത്. രണ്ട് ബസുകൾക്കുള്ളിൽ നിന്നും ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കി. ഭീകരാക്രമണമെന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. സ്ഫോടനങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബോംബ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചയാൾ എന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. 

സ്ഫോടന പരമ്പരക്ക് പിന്നാലെ രാജ്യത്ത് ജാ​ഗ്രതാ നിർ​ദ്ദേശം പുറപ്പെടുവിച്ചു. പൊട്ടിത്തെറിച്ചതും നിർവീര്യമാക്കിയതുമുൾപ്പെടെ അഞ്ച് ബോംബുകളാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവ അഞ്ചും സമാനമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. രാജ്യത്ത് ഉടനീളം പരിശോധനയും അന്വേഷണവും നടക്കുമെന്നാണ് വിവരം. ഹമാസ് ബന്ദികളാക്കിയവരിൽ മരിച്ച നാലുപേരുടെ മൃതദേഹങ്ങൾ വിട്ടുകൊടുത്ത് മണിക്കൂറുകൾക്കകമാണ് സ്‌ഫോടനങ്ങൾ നടന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img