NEWS
ഗാസയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ 32 പലസ്തീനികളെ വെടിവെച്ച് കൊന്നത് ഹമാസെന്ന് ഇസ്രയേൽ
02/06/2025 01:22 PM IST
nila

ഗാസയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ 32 പലസ്തീനികളെ വെടിവെച്ച് കൊലപ്പെടുത്തിയത് ഹമാസ് പോരാളികളെന്ന് ഇസ്രയേൽ സൈന്യം. തെക്കൻ ഗാസയിലെ റഫയിൽ ഭക്ഷണവിതരണ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ 32 പേർ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും ഇസ്രയേൽ പുറത്തുവിട്ടു.
ഇസ്രയേലി ഡിഫൻസ് ഫോഴ്സാണ് വീഡിയോ പുറത്തുവിട്ടത്. 'ഗാസയിലെ പാവപ്പെട്ട ജനങ്ങൾക്ക് നേരെ ഹമാസ് വെടിയുതിർക്കുന്ന ഡ്രോൺ ദൃശ്യങ്ങളാണിത്. ഭക്ഷണവിതരണം തടസപ്പെടുത്താൻ ഹമാസ് ആവുന്നതെല്ലാം ചെയ്യുകയാണ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. എന്നാൽ ഇസ്രയേലിൻ്റെ ആരോപണങ്ങളിലോ, പുറത്തുവന്ന വീഡിയോയിലോ മറ്റ് സ്ഥിരീകരണങ്ങൾ ലഭ്യമല്ല.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











