03:42am 11 November 2026
NEWS
ഇറാന്റെ ആണവ ശേഷി നിർവീര്യമാക്കാനാണ് പോരാട്ടമെന്ന് ഇസ്രയേൽ
20/06/2025  06:44 AM IST
nila
ഇറാന്റെ ആണവ ശേഷി നിർവീര്യമാക്കാനാണ് പോരാട്ടമെന്ന് ഇസ്രയേൽ

ടെൽ അവീവ്: ഇറാന്റെ ആണവ ശേഷി നിർവീര്യമാക്കാനാണ് പോരാട്ടമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അത് തങ്ങൾ തനിച്ചു ചെയ്യുമെന്നും ആരുടെയും സഹായം ആവശ്യമില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാനിലെ അധികാര മാറ്റം ഇസ്രയേലിന്റെ ലക്ഷ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അന്തിമഫലം അധികാരമാറ്റം തന്നെയായിരിക്കുമെന്നും അതുസംബന്ധിച്ച് ഇറാനിലെ ജനങ്ങൾ തീരുമാനമെടുക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇറാനെതിരായ ആക്രമണത്തെ അമേരിക്ക പിന്തുണയ്ക്കുന്ന കാര്യം പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, സംഘർഷത്തിൽ അമേരിക്ക ഇടപെടണോ എന്നതിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സൈനിക നടപടിക്ക് മുമ്പ് നയതന്ത്ര ശ്രമം തുടരുമെന്ന് ട്രംപും അറിയിച്ചിട്ടുണ്ട്. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. യുദ്ധത്തിൽ നേരിട്ട് പങ്കാളിയാകുമെന്ന സൂചനയും ട്രംപ് നൽകി. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പുതിയ വിശദീകരണം. ഇതിനിടെ, ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ സൈനികമായി ഇടപെടരുതെന്ന് അമേരിക്കക്ക് റഷ്യ മുന്നറിയിപ്പ് നൽകി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img