03:56pm 28 October 2026
NEWS
ഇറാൻ പ്രത്യാക്രമണങ്ങളുടെ സൂത്രധാരൻ അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ
17/03/2026  04:11 PM IST
nila
ഇറാൻ പ്രത്യാക്രമണങ്ങളുടെ സൂത്രധാരൻ  അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ

ജറുസലം: ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറിയും ഇറാൻ പ്രത്യാക്രമണങ്ങളുടെ സൂത്രധാരനുമായ അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്.  ഇറാൻ ഭരണകൂടത്തിലെ പ്രമുഖനായ അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.  ഇസ്രയേൽ ഇറാനിൽ രാത്രി നടത്തിയ ആക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്. അതേസമയം, അലി ലാരിജാനി ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടോ അതോ പരുക്കേറ്റോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു. 

അലി ലാരിജാനി കൊല്ലപ്പെട്ടെന്ന വാർത്തകളോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാന്റെ അധികാര ഘടനയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായാണ് അലി ലാരിജാനി കണക്കാക്കപ്പെടുന്നത്. കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ അടുത്ത അനുയായി ആണ് അലി ലാരിജാനി. കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്‌റാനിൽ നടന്ന ഖുദ്‌സ് ദിന റാലികളിലാണ് ഇദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img