01:33pm 12 November 2026
NEWS
ഗ്ലോബൽ ഫ്രീഡം ഫ്ലോട്ടില്ലയ്ക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം: ഖത്തർ ശക്തമായി അപലപിച്ചു
01/05/2026  06:50 PM IST
nila
ഗ്ലോബൽ ഫ്രീഡം ഫ്ലോട്ടില്ലയ്ക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം: ഖത്തർ ശക്തമായി അപലപിച്ചു

 


​ദോഹ: അന്താരാഷ്ട്ര നിയമങ്ങളെയും സമുദ്ര സുരക്ഷയെയും കാറ്റിൽപ്പറത്തി ഗ്ലോബൽ ഫ്രീഡം ഫ്ലോട്ടില്ലയ്ക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഗസ്സ മുനമ്പിന് മേൽ ഇസ്രായേൽ തുടരുന്ന അനീതിപൂർണ്ണമായ ഉപരോധത്തിന്റെ ഭാഗമാണ് ഈ ആക്രമണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
​നിരായുധരായ ഫലസ്തീൻ ജനതയെ മുനപ്പിലാക്കുന്ന ഇസ്രായേൽ നിലപാടുകളെ മന്ത്രാലയം നിശിതമായി വിമർശിച്ചു. അതിർത്തികൾ അടച്ചിട്ടും, മാനുഷിക സഹായങ്ങൾ തടഞ്ഞും, ഭക്ഷണത്തെ ഒരു യുദ്ധായുധമായി ഉപയോഗിച്ചും ഇസ്രായേൽ നടത്തുന്ന നീക്കങ്ങൾ ഫലസ്തീനിലെ, പ്രത്യേകിച്ച് ഗസ്സയിലെ മാനുഷിക സാഹചര്യം അതീവ ഗുരുതരമാക്കുമെന്ന് ഖത്തർ ചൂണ്ടിക്കാട്ടി.ഗസ്സയിലേക്കുള്ള അതിർത്തികൾ തുറക്കാനും മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കാനും ഇസ്രായേലിനെ നിർബന്ധിക്കാൻ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം.ഫലസ്തീൻ ജനതയ്ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും നിയമവിരുദ്ധമായ നിയന്ത്രണങ്ങൾ നീക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
​ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img