02:58am 09 November 2026
NEWS
​ഗാസയിൽ നിന്നും പലസ്തീനികളെ ഇസ്രയേൽ ഒഴിപ്പിക്കുന്നു
27/03/2025  08:45 AM IST
nila
​ഗാസയിൽ നിന്നും പലസ്തീനികളെ ഇസ്രയേൽ ഒഴിപ്പിക്കുന്നു

ഗാസയിൽ നിന്ന് ഇസ്രയേൽ ജനങ്ങളെ ഒഴിപ്പിക്കുന്നു. സെയ്തൂൻ, ടെൽ അൽ ഹവ പ്രദേശങ്ങളിലെ ജനങ്ങളോടാണ് ഇസ്രയേൽ സൈന്യം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.  മാർച്ച് 18 മുതൽ 1.42 ലക്ഷം പലസ്തീനികളെ ​ഗാസയിൽ നിന്നും ഒഴിപ്പിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 38 പലസ്തീനികൾ കൊല്ലപ്പെട്ടു. 

ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിനോട് ആവശ്യപ്പെട്ടു. ബന്ദികളെ മോചിപ്പിക്കാത്തപക്ഷം ആക്രമണം തുടരും എന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. പൂർണ ശക്തിയോടെ പോരാട്ടം വീണ്ടും ആരംഭിച്ചെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img