01:52am 10 November 2026
NEWS

പെരുന്നാൾ ദിനത്തിലും ​ഗാസയിൽ ഇസ്രയേലിന്റെ നരബലി

07/06/2025  11:11 AM IST
nila
 പെരുന്നാൾ ദിനത്തിലും ​ഗാസയിൽ ഇസ്രയേലിന്റെ നരബലി

ടെൽ അവിവ്: ബലിപെരുന്നാൾ ദിനത്തിലും ​ഗാസയിൽ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം. ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 42 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. അതേസമയം, ഇസ്രയേലിന്റെ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ അറിയിച്ചു. 17 സൈനികർക്ക് പരിക്കേറ്റിട്ടുമുണ്ട്. 

ഇസ്രയേൽ ഭക്ഷ്യവിതരണം പൂർണമായും നിർത്തിവെച്ചതോടെ ​ഗാസയിൽ പട്ടിണി പിടിമുറുക്കിയിരിക്കുകയാണ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ബദൽ ഭക്ഷ്യവിതരണ സംവിധാനം ഉണ്ടാകില്ലെന്നാണ്​ ഇസ്രായേൽ അറിയിച്ചത്​. ഇതോടെ ആളുകൾ ഒരുനേരത്തേ ഭക്ഷണം പോലും കി‌ട്ടാതെ ബുദ്ധിമുട്ടുന്നു എന്നാണ് റിപ്പോർട്ട്.

 കഴിഞ്ഞ ആഴ്ച ഭക്ഷണത്തിന്​ വരിനിന്നവർക്കു ​നേരെ നടന്ന വെടിവെപ്പ്​ സംഭവങ്ങളിൽ 110 പേർ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗാസയിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ അന്തർദേശീയ സമൂഹം ഉടനടി എന്തെങ്കിലും ചെയ്​തേ തീരൂവെന്ന്​ യുനിസെഫ്​ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img