05:17am 06 November 2026
NEWS
പലസ്തീൻ ജനത ​ഗാസയിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് ട്രംപ്

05/02/2025  07:43 AM IST
nila
പലസ്തീൻ ജനത ​ഗാസയിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് ട്രംപ്

ഗാസ വാസയോ​ഗ്യമായ സ്ഥലമല്ലെന്നും ഇവിടെ നിന്നും പലസ്തീൻ ജനത ഒഴിഞ്ഞു പോകണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സന്ദർശനം നടത്തുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാ​​ഹുവിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. ​ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് പറഞ്ഞു. നിലവിൽ ​ഗാസയിൽ താമസിക്കുന്നവരെ ഈജിപ്റ്റും ജോർദാനും സ്വീകരിക്കാൻ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം, ​ഗാസയിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന ട്രംപിന്റെ ആവശ്യം ഹമാസ് തള്ളി.

ഇസ്രയേൽ - ​ഹമാസ് യുദ്ധം ഗാസയെ മനുഷ്യർക്ക് താമസിക്കാൻ കഴിയാത്ത ഇടമാക്കി മാറ്റിയെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. പലസ്തീൻ ജനത ഇവിടെ നിന്നും എന്നെന്നേക്കുമായി ഒഴിഞ്ഞുപോകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഗാസ ഇപ്പോൾ അവശിഷ്ടങ്ങളുടെ കൂമ്പാരമാണ്. വെടിയേൽക്കാതെ, കൊല്ലപ്പെടാതെ നല്ലയിടങ്ങളിൽ സുരക്ഷിതമായി താമസിക്കാൻ പലസ്തീനികൾക്ക് കഴിയണമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.

ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവൻ അമേരിക്കയിൽ എത്തുന്നത്. ഒന്നാം ഘട്ട വെടിനിർത്തൽ കരാറാണ് ഇരു നേതാക്കൾ പ്രധാനമായും ചർച്ച ചെയതത്. ട്രംപിന്റെ ശക്തമായ നേതൃത്വവും സമ്മർദവുമാണ് കാര്യങ്ങൾ ഇവിടെ വരെ എത്തിക്കാൻ ഇസ്രയേലിനെ സഹായിച്ചതെന്ന് നെതന്യാഹു പറഞ്ഞു. രണ്ടാംഘട്ട വെടിനിർത്തൽ കരാർ അടുത്താഴ്ച ആരംഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img