NEWS
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗാസയിൽ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം
18/03/2025 08:17 AM IST
nila

വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. നൂറിലേറെ ആളുകൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. രണ്ടാംഘട്ട സമാധാന ചർച്ചകൾ വിജയം കാണാത്ത സാഹചര്യത്തിലാണ് ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചത്. ഗാസയിൽ ആക്രമണം പുനരാരംഭിച്ചെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് വ്യക്തമാക്കി. ഗാസയിലെ ഹമാസിന്റെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രയേൽ നിലപാട്. എന്നാൽ, ഇസ്രയേൽ ഏകപക്ഷീയമായി വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഹമാസ് ആരോപിച്ചു.
ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നീക്കമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഹമാസ് ആരോപിക്കുന്നു. അതേസമയം ബന്ദികളെ മുഴുവൻ മോചിപ്പിക്കണമെന്നാണ് ഇസ്രയേൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആക്രമണം കടുപ്പിക്കുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.