01:12am 08 November 2026
NEWS
ഹമാസ് മിലിട്ടറി ഇന്റലിജൻസ് മേധാവിയെ ഇസ്രയേൽ കൊലപ്പെടുത്തി

22/03/2025  10:21 AM IST
nila
ഹമാസ് മിലിട്ടറി ഇന്റലിജൻസ് മേധാവിയെ ഇസ്രയേൽ കൊലപ്പെടുത്തി

ഹമാസ് മിലിട്ടറി ഇന്റലിജൻസ് മേധാവി ഒസാമ തബാഷിനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ സൈന്യം. ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവൻ കൂടിയായ ഒസാമ തബാഷിനെ വ്യാഴാഴ്ച തെക്കൻ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് കൊലപ്പെടുത്തിയതെന്നും ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. അതേസമയം, ഒസാമ തബാഷിനെ കൊലപ്പെടുത്തിയെന്ന ഇസ്രയേൽ വെളിപ്പെടുത്തലിനോട് ​ഹമാസ് പ്രതികരിച്ചിട്ടില്ല. 

"ഖാൻ യൂനിസ് ബ്രിഗേഡിലെ ഒരു ബറ്റാലിയൻ കമാൻഡർ ഉൾപ്പെടെ ഹമാസിലെ ഒട്ടേറെ ഉയർന്ന സ്ഥാനങ്ങൾ തബാഷ് വഹിച്ചിരുന്നു. തെക്കൻ ഗാസയിൽ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും പ്രദേശത്തെ നീക്കങ്ങൾക്ക് തബാഷ് നേതൃത്വം നൽകുകയും ചെയ്തിരുന്നു" – ഐഡിഎഫ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. 

ഒസാമ തബാഷിന്റെ കൊലപാതകം ഹമാസിന് കനത്ത തിരിച്ചടിയാണെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഒക്ടോബർ 7ലെ ആക്രമണത്തിനു നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും  തബാഷ് നിർണായക പങ്ക് വഹിച്ചതായും ഐഡിഎഫ് വക്താവ് അവകാശപ്പെട്ടു. യുദ്ധസമയത്ത് തബാഷിന്റെ യൂണിറ്റ് രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുകയും ഗാസയിലെ ഇസ്രയേലി സൈനിക നീക്കങ്ങൾ നിരീക്ഷിക്കുകയും സേനയ്‌ക്കെതിരെ ആക്രമണം നടത്തുകയും ചെയ്തുവെന്ന് ഐഡിഎഫ് കുറിപ്പിൽ പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img