09:53am 29 October 2026
NEWS
​ഗാസ സിറ്റിയിൽ കുടുങ്ങിക്കിടക്കുന്നത് ആറു ലക്ഷത്തോളം പലസ്തീനികൾ
20/09/2025  06:25 AM IST
nila
​ഗാസ സിറ്റിയിൽ കുടുങ്ങിക്കിടക്കുന്നത് ആറു ലക്ഷത്തോളം പലസ്തീനികൾ

ഗാസ സിറ്റി പൂർണമായും പിടിച്ചെടുക്കാനുള്ള സൈനികനീക്കം ശക്തമാക്കി ഇസ്രയേൽ സൈന്യം. ഇസ്രയേൽ പ്രതിരോധ സേന ​ഗാസ സിറ്റി വളഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വ്യോമാക്രമണത്തിന് പിന്നാലെ രൂക്ഷമായ പീരങ്കിയാക്രമണവും ആരംഭിച്ചിരിക്കുകയാണ് ഇസ്രയേൽ. ഇന്നലെ 33 പേരാണ് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  ഹമാസ് സൈനിക ഇന്റലിജൻസ് ഉപമേധാവി മഹ്മൂദ് യൂസുഫ് അബു അൽഖീറിനെ വധിച്ചെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. 

ആറു ലക്ഷത്തോളം പലസ്തീൻകാരാണ് ഗാസ സിറ്റിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിനകം മൂന്നരലക്ഷത്തോളം പേർ ​ഗാസ സിറ്റിയിൽ നിന്നും പലായനം ചെയ്തെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കിനും ജോർദാനുമിടയിലെ പാത ഇസ്രയേൽ അടച്ചു. കഴിഞ്ഞദിവസം ജോർദാനിൽനിന്ന് സഹായവുമായെത്തിയ സംഘത്തിലെ ഒരു ട്രക്ക് ഡ്രൈവർ നടത്തിയ വെടിവയ്പിൽ രണ്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതിനെത്തുടർന്നാണിത്.

അതേസമയം, ഇസ്രയേൽ അതിർത്തിയിൽ യുദ്ധവിരുദ്ധ പ്രകടനം നടന്നു. നൂറുകണക്കിന് ഇസ്രയേൽ പൗരന്മാരാണ് യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ആവശ്യപ്പെട്ട് പ്രകടനം നടത്തിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img