NEWS
ലബനനിലെ ഹമാസ് തലവനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ
18/02/2025 06:11 AM IST
nila

ജെറുസലം: ലബനനിലെ ഹമാസിന്റെ തലവൻ മുഹമ്മദ് ഷഹീനെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം. തെക്കൻ ലബനനിൽ ഇന്നലെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മുഹമ്മദ് ഷഹീൻ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി തെക്കൻ ലബനനിൽനിന്ന് ഇസ്രയേൽ പിന്മാറുന്നതിനുള്ള അവസാന ദിവസം ഇന്നാണ്. ഇതിന് തൊട്ടുമുമ്പാണ് ഹമാസ് തലവനെ വ്യോമാക്രമണത്തിലൂടെ ഇസ്രയേൽ കൊലപ്പെടുത്തിയത്. ഇസ്രയേൽ–ഹിസ്ബുല്ല വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും തെക്ക്, പടിഞ്ഞാറ് ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം അവസാനിപ്പിച്ചിരുന്നില്ല.
സിദനിലെ മുനിസിപ്പൽ സ്പോർട്സ് സ്റ്റേഡിയത്തിനു സമീപമുള്ള സൈനിക ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് ഷഹീനു നേരെ ആക്രമണമുണ്ടായത്. ഇറാന്റെ ഒത്താശയോടെ ഇസ്രയേൽ പൗരന്മാർക്കെതിരെ ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി ഇസ്രയേൽ ആരോപിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











