08:28pm 10 November 2026
NEWS
​ഗാസ പിടിച്ചെടുക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് മന്ത്രിസഭയുടെ അം​ഗീകാരം
08/08/2025  09:45 AM IST
nila
​ഗാസ പിടിച്ചെടുക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് മന്ത്രിസഭയുടെ അം​ഗീകാരം

​ഗാസ പൂർണമായും പിടിച്ചെടുക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതിക്ക് മന്ത്രിസഭയുടെ അം​ഗീകാരം. ഇസ്രയേൽ സുരക്ഷാ മന്ത്രിസഭയാണ് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അം​ഗീകാരം നൽകിയത്. ഇസ്രയേൽ സൈന്യത്തിന്റെ വിയോജിപ്പ് തള്ളിയാണ് മന്ത്രിസഭയുടെ തീരുമാനം. ഹമാസിന്റെ കൈവശമുള്ള ബന്ദികളുടെ ജീവൻ അപകടത്തിലാകും എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ​ഗാസ പിടിച്ചെടുക്കുന്നതിനുള്ള സുരക്ഷാപ്രശ്നമായി ഇസ്രയേൽ പ്രതിരോധ സേന ചൂണ്ടിക്കാട്ടിയിരുന്നത്. 

ഗാസ മുഴുവൻ ഏറ്റെടുക്കുമെന്നായിരുന്നു ബെഞ്ചമിൻ നെതന്യാഹു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, കീഴടക്കുന്നത് ഗാസ സിറ്റി എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽപറഞ്ഞിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. യുദ്ധമേഖലകൾക്ക് പുറത്തുള്ള സാധാരണക്കാർക്ക് ഇസ്രയേൽ മാനുഷിക സഹായം നൽകുമെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറയുന്നു. 

ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി ഇസ്രയേൽ ആവശ്യപ്പെടുന്ന അഞ്ച് വ്യവസ്ഥകളുടെ ഒരു പട്ടികയെ ഭൂരിപക്ഷം മന്ത്രിസഭാംഗങ്ങളും പിന്തുണച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. ഹമാസിന്റെ നിരായുധീകരണം, ജീവനോടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 20 പേർ ഉൾപ്പെടെ, ശേഷിക്കുന്ന 50 ബന്ദികളെയും തിരികെ കൊണ്ടുവരൽ, ഗാസ മുനമ്പിൽനിന്ന് സൈന്യത്തെ പിൻവലിക്കൽ, ഗാസ മുനമ്പിന്മേൽ ഇസ്രായേലിന്റെ സുരക്ഷാ നിയന്ത്രണം, ഹമാസോ പലസ്തീനിയൻ അതോറിറ്റിയോ അല്ലാത്ത ഒരു ബദൽ ഭരണകൂടം തുടങ്ങിയ ആവശ്യങ്ങളാണ് യുദ്ധം അവസാനിപ്പിക്കുന്നതിന് ഇസ്രയേൽ മുന്നോട്ട് വെക്കുന്നത്. എന്നാൽ പ്രസ്താവനയിൽ ബദൽ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img