02:47pm 28 October 2026
NEWS
ഇറാനിലെ യുറേനിയം സംസ്കരണ പ്ലാന്റിനു നേരേ ഇസ്രയേൽ ആക്രമണം
28/03/2026  07:55 AM IST
nila
ഇറാനിലെ യുറേനിയം സംസ്കരണ പ്ലാന്റിനു നേരേ ഇസ്രയേൽ ആക്രമണം

ടെഹ്റാൻ: മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്കരണ പ്ലാന്റ് ആക്രമിച്ച് ഇസ്രയേൽ. ആക്രമണത്തിൽ ആളപായമോ ആണവവികിരണ ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ, ശക്തമായ തിരിച്ചടിക്ക് തയ്യാറെടുക്കുന്നുവെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കയിലെയും ഇസ്രയേലിലെയും വ്യവസായ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. 

സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചു. ഇനി മുതൽ ഇറാന്റെ റവലൂഷനറി ഗാർഡ്  അനുമതി ലഭിച്ച കപ്പലുകൾക്ക് മാത്രമേ കടന്നുപോകാൻ കഴിയൂ എന്ന രീതിയിലാണ് പുതിയ ക്രമീകരണം. സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ കടത്തിവിടുകയുള്ളുവെന്നും, ചില കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ നിയന്ത്രണങ്ങൾ കാരണം ഹോർമുസ് വഴിയുള്ള കപ്പൽഗതാഗതം വൻതോതിൽ ഇടിഞ്ഞു. യുദ്ധത്തിന് ശേഷം ഗതാഗതം ഏകദേശം 90 ശതമാനം കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. മാർച്ച് ഒന്നിന് ശേഷം എണ്ണടാങ്കറുകളും ചരക്കുകപ്പലുകളും ഉൾപ്പെടെ ഏകദേശം 150 കപ്പലുകൾ മാത്രമാണ് കടന്നുപോയത്.

ചില കപ്പലുകൾക്ക് ഫീസ് ചുമത്തിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇറാന്റെ നടപടി രാജ്യാന്തര നിയമലംഘനമാണെന്ന് ​ഗൾഫ് സഹകരണ കൗൺസിൽ വിമർശിച്ചു. ഹോർമുസ് കടലിടുക്കിൽ ‘ടോൾ ബൂത്ത്’ മാതൃകയിലെ നിയന്ത്രണം സ്ഥിരമാക്കാൻ ഇറാൻ നീക്കം നടത്തുന്നുവെന്നും, ഇതിനായി നിയമനിർമാണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, ഖാർഗ് ദ്വീപിലെ ടെർമിനലിൽ നിന്നുള്ള ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതി തുടർച്ചയായി തുടരുകയാണ്. പ്രധാനമായും ചൈനയിലെ റിഫൈനറികളിലേക്കാണ് ഈ കയറ്റുമതി നടന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img