04:43pm 28 October 2026
NEWS
ടെഹ്‌റാനിൽ ഇസ്രയേൽ വ്യോമാക്രമണം രൂക്ഷം; സ്കൂളിന് നേരെയും ആക്രമണം
25/03/2026  07:36 AM IST
nila
ടെഹ്‌റാനിൽ ഇസ്രയേൽ വ്യോമാക്രമണം രൂക്ഷം; സ്കൂളിന് നേരെയും ആക്രമണം

ടെഹ്റാൻ: തെക്കൻ ടെഹ്‌റാനിൽ ഇസ്രയേൽ വ്യോമാക്രമണം രൂക്ഷമെന്ന് റിപ്പോർട്ട്. ഇസ്രയേൽ  വ്യോമാക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ നിരവധി വീടുകളും ഒരു സ്‌കൂളും തകർന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

സംഘർഷം ശക്തമായിരിക്കെ, ഇറാനുമായി ചർച്ചകൾ തുടരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. ആണവായുധ വികസനം നടത്തില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ സമ്പൂർണ വിജയം നേടുന്നതുവരെ പോരാട്ടം തുടരുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. വെടിനിർത്തലിന് വേണ്ടി റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയതോടെ ഇറാന് മേൽ അന്താരാഷ്ട്ര സമ്മർദം വർധിച്ചിരിക്കുകയാണ്.

മറുവശത്ത്, ഇസ്രയേലിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. കൂടാതെ കുവൈറ്റ് മേഖലയിലും ആക്രമണ ഭീഷണി ഉയർന്നിരിക്കുകയാണ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇന്ധന ടാങ്കിൽ തീപിടുത്തമുണ്ടായെങ്കിലും, സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണ വിധേയമാക്കിയതായി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img