03:11pm 10 November 2026
NEWS
സിറിയയുടെ തന്ത്രപ്രധാന മേഖലകളിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ
17/07/2025  06:16 AM IST
nila
സിറിയയുടെ തന്ത്രപ്രധാന മേഖലകളിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ

ഡമാസ്കസ്: സിറിയയിൽ ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാന മേഖലകളിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. സിറിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്തിനു നേരെയും സിറിയൻ പ്രസിഡൻറിൻറെ കൊട്ടാരത്തിനു സമീപത്തുമാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് സിറിയൻ സൈനികർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സുവൈദയിലെ ഗോത്രസംഘർഷം ഡമാസ്കസിലേക്കും വ്യാപിക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ ആക്രമണം. 

ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയിൽ സർക്കാർ സേനയ്ക്കെതിരെ പോരാടുന്ന ഡ്രൂസ് ഗോത്രവിഭാഗത്തെ പിന്തുണയ്‌ക്കാനാണ് ഇസ്രയേൽ വ്യോമാക്രമണം. സിറിയൻ പ്രസിഡൻറിൻറെ കൊട്ടാരത്തിനു സമീപം ഇസ്രയേൽ ബോംബാക്രമണം നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സിറിയൻ പ്രതിരോധ മന്ത്രാലയത്തിലേക്കുള്ള പ്രവേശന കവാടത്തിനു സമീപമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img