NEWS
വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ; ശക്തമായ തിരിച്ചടിക്ക് ഇസ്രയേൽ
24/06/2025 02:10 PM IST
nila

ഇസ്രയേൽ - ഇറാൻ വെടിനിർത്തൽ കരാറിന് അധികം ആയസ്സുണ്ടായില്ല. ഇറാൻ വീണ്ടും ആക്രമിച്ചെന്ന് ആരോപിച്ച് ഇസ്രയേൽ രംഗത്തെത്തി. ശക്തമായ തിരിച്ചടിക്കൊരുങ്ങുകയാണ് ഇസ്രയേൽ എന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ കരാറിനുശേഷവും ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ മിസൈലുകൾ പ്രയോഗിച്ചെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി പറഞ്ഞു.
ശക്തമായി തിരിച്ചടിക്കാനും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് നിർദേശം നൽകി. ഇറാൻ മിസൈലുകളെ പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയാനും നിർദേശം നൽകി. എന്തെങ്കിലും ആളപായമുള്ളതായി റിപ്പോർട്ടില്ല.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











