11:42am 09 November 2026
NEWS
ഇസ്‌ലാമിക് സ്റ്റഡി സെന്റർ വക്റ ബ്രാഞ്ച് ആരംഭിച്ചു
23/04/2025  04:04 PM IST
nila
ഇസ്‌ലാമിക് സ്റ്റഡി സെന്റർ വക്റ ബ്രാഞ്ച് ആരംഭിച്ചു

ദോഹ: ഇസ്‌ലാമിക് സ്റ്റഡി സെന്ററിന് കീഴിലുള്ള മദ്രസയുടെ ആറാമത്തെ ബ്രാഞ്ച്‌ വക്റയിലെ ഗ്ലോബൽ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ മശ്ഹൂദ് തിരുത്തിയാട്‌ മദ്രസ ഉദ്ഘാടനം ചെയ്തു. വളർന്നു വരുന്ന പ്രവാസി വിദ്യാർത്ഥികൾക്കിടയിൽ ധാർമികവും സാമൂഹികവുമായ ദിശാബോധം വളർത്തിയെടുക്കുന്നതിൽ ഇസ്‌ലാമിക് സ്റ്റഡി സെന്റർ വഹിക്കുന്ന പങ്ക് ഏറെ പ്രശംസനീയമാണ് എന്ന് അദ്ദേഹം പറഞ്ഞു. പുതുതലമുറയിൽ കുരുന്നുകൾക്ക് കൃത്യമായ ധാർമിക അവബോധം വളർത്തിയെടുക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഇസ്‌ലാമിക് സ്റ്റഡി സെന്റർ തുമാമ  പ്രിൻസിപ്പാൾ സിറാജ് ഇരിട്ടി, ഗ്ലോബൽ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സെൻട്രൽ കോർഡിനേറ്റർ സംജാദ്,  മദ്രസ്സ ചെയർമാൻ മുനീർ അഹ്‌മദ്‌, കൺ വീനർ ഹമീദ് കല്ലിക്കണ്ടി, വൈസ് ചെയർമാൻ മുബഷിർ, പ്രിൻസിപ്പാൾ നജ്ല ടീച്ചർ എന്നിവർ സംസാരിച്ചു.
ഉദ്ഘാടന സെഷന് ശേഷം കുട്ടികളുടെ പ്രത്യേക കലാപരിപാടികൾ അരങ്ങേറി.
മദീന ഖലീഫയിലെ ഇംഗ്ലീഷ് മദ്രസക്ക്‌ ശേഷം സെന്ററിന് കീഴിലെ രണ്ടാമത്തെ ഇംഗ്ലീഷ് മദ്രസയാണ് വക്റയിൽ തുടക്കം കുറിച്ചിരിക്കുന്നത്. കെ ജി മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്കായാണ് ഇപ്പോൾ അഡ്മിഷൻ തുടങ്ങിയിരിക്കുന്നത്. ശനിയാഴ്ച രണ്ട് മണി മുതൽ ആറ് മണി വരെ ഓഫ്‌ലൈൻ ആയും ചൊവ്വാഴ്ച വൈകിട്ട് ഓൺലൈനുമായാണ് ക്ലാസുകൾ നടക്കുക. പുതിയ അഡ്മിഷനുകൾക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിനുമായി 6603 3065 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img