
ദോഹ: തനത് മാപ്പിളപ്പാട്ടുകൾ കോർത്തിണക്കി മീഡിയ പ്ളസ് അണിയിച്ചൊരുക്കിയ ഇശൽനിലാവ് സീസൺ 3
ഇന്ത്യൻ കൾചറൽ സെന്റർ അശോക ഹാളിലെ തിങ്ങി നിറഞ്ഞ മാപ്പിളപ്പാട്ടാസ്വദകർക്ക് അവിസ്മരണീയമായമായ സംഗീത വിരുന്നായി.
ഖത്തറിലെ ശ്രദ്ധേയരായ മാപ്പിളപ്പാട്ടുഗായകരായ റിയാസ് കരിയാട്, ഹംദാൻ ഹംസ, നസീബ് നിലമ്പൂർ, ഫർസാന അജ്മൽ എന്നിവരാണ് ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയുള്ള മികച്ച മാപ്പിളപ്പാട്ടുകളിലൂടെ ശ്രോതാക്കളെ കയ്യിലെടുത്തത്.
മാപ്പിളപ്പാട്ട് ചരിത്രത്തിലെ വ്യത്യസ്ത കാലങ്ങളെ പ്രതിനിധീകരിക്കുന്ന തെരഞ്ഞെടുത്ത പാട്ടുകൾക്കൊപ്പം ആസ്വാദകരും ഏറ്റുപാടിയപ്പോൾ ഇശൽ നിലാല് സീസൺ 3 സംഘാടകർക്കും കലാകാരന്മാർക്കും വേറിട്ട അനുഭവമായി.
ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് എ.പി.മണികണ് ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ കൾചറൽ സെന്റർ ഉപദേശക സമിതി ചെയർമാൻ പി.എൻ.ബാബുരാജൻ, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവ, ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ കൗൺസിൽ പ്രസിഡണ്ട് ത്വാഹ മുഹമ്മദ്, ഇന്ത്യൻ സ്പോർട്സ് പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാൻ, കെ.എം.സി.സി ഗ്ളോബൽ വൈസ് പ്രസിഡണ്ട് എസ്.എ.എം. ബഷീർ, ലോകകേരള സഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, ദ ഗ്രാൻഡ് ഗോൾഡ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂർ, കേരള ബിസിനസ് ഫോറം പ്രസിഡണ്ട് ഷഹീൻ മുഹമ്മദ് ഷാഫി, കേരള എൻട്രപ്രണേർസ് ക്ളബ് പ്രസിഡണ്ട് മജീദ് അലി , ഡോം ഖത്തർ മുഖ്യ ഉപദേഷ്ടാവ് മശ്ഹൂദ് തിരുത്തിയാട്, അക്കോൺ പ്രിന്റിംഗ് പ്രസ്സ് ജനറൽ മാനേജർ പിടി മൊയ്തീൻ കുട്ടി, അബൂ ഹമദ് ടൂറിസം സിഇഒ റസ്സൽ ഹസ്സൻ, സ്റ്റാർ കാർ ആക്സസറീസ് എംഡി നിഅ്മതുല്ല കോട്ടക്കൽ, ഗ്രീൻ ജോബ്സ് ഫൗണ്ടറും ചെയർമാനുമായ ഷാനു ഗ്രീൻ ജോബ്സ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മീഡിയ പ്ളസും ഗ്രീൻ ജോബ്സും തമ്മിലുള്ള സഹകരണത്തിന്റെ ഔപചാരികമായ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
മീഡിയ പ്ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര, ജനറൽ മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് റഫീഖ് , ഓപറേഷൻസ് മാനേജർ റഷീദ പുളിക്കൽ, സിദ്ധീഖ് അമീൻ എന്നിവരോടൊപ്പം നൗഫൽ പി.സി കട്ടുപ്പാറ, ഇർഫാൻ പകര, സിദ്ധീഖ് ചെറുവല്ലൂർ, അഷ്റഫ് അൽ ഹിത്മി, അബ്ദുൽ സലാം യൂണിവേഴ്സിറ്റി , ജാബിർ പൊട്ടച്ചോല, സുബൈദാ ബഷീർ, ആർഷലാ തിരിവുവന്തപുരം , അബ്ദുൽ ഫാത്തിഹ് പള്ളിക്കൽ , റഷീദ് കമ്മളിൽ , റഷീദ് കെ എം എ എന്നിവരടങ്ങിയ വളണ്ടിയർ സംഘം പരിപാടിക്ക് നേതൃത്വം നൽകി.
സജ്ന സഹ്റാസായിരുന്നു പരിപാടിയുടെ അവതാരക.











