NEWS
നടി ഇഷ തൽവാർ കേരളത്തിലെത്തി കളരിപ്പയറ്റ് പഠിക്കുന്നു
04/10/2025 01:28 PM IST
nila

ബോളിവുഡ് താരം ഇഷ തൽവാർ കേരളത്തിലെത്തി കളരിപ്പയറ്റ് പഠിക്കുന്നു. ചാവക്കാടുള്ള ശ്രീനാരായണഗുരു സ്മാരക വല്ലഭട്ട കളരിസംഘത്തിലാണ് താരം കളരി പരിശീലിക്കുന്നത്. നടി തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. കളരിസംഘത്തിലെത്തി പരിശീലനം നടത്തുന്നതിന്റെയും ഗുരുക്കന്മാർക്കൊപ്പം നിൽക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
വല്ലഭട്ട കളരിയിൽ കളരിപ്പയറ്റ് പഠിക്കുകയാണ്. ഈ കലാരൂപത്തെ അതിന്റെ തനിമയോടെ പുനഃസ്ഥാപിക്കുകയും ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തുകയും അവയെല്ലാം തങ്ങളുടെ കുടുംബത്തിലേക്ക് മനോഹരമായി പകർന്നു നൽകുകയും ചെയ്യുന്ന പത്മശ്രീ ഗുരുജി ശങ്കരനാരായണ മേനോന് നന്ദി'. ക്ഷമയോടെ എന്നെ പഠിപ്പിച്ച ഗുരുജി കൃഷ്ണദാസ്, ഗുരുജി ദിനേശ് ജി, ഗുരുജി രാജീവ് ജി എന്നിവർക്ക് നന്ദി, ഇഷ കുറിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











