
കൊച്ചി : ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ് ( ഇസ്കഫ്) സംസ്ഥാന നേതൃത്വ ക്യാമ്പും സൗഹൃദയാത്രയും മെയ് 23, 24 തീയതികളിൽ വയനാട് ബത്തേരിയിൽ വച്ച് നടത്തുന്നതിന്
ഇസ്കഫ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. 23 ന് ഉച്ചക്ക് രണ്ടിന് ബത്തേരി സഫറോൺ ഹോട്ടൽ ഹാളിൽ ക്യാമ്പ് ആരംഭിക്കും. യോഗത്തിൽ പ്രസീഡിയം ചെയർമാൻ മുല്ലക്കര രത്നാകരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ പ്രശാന്ത് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ ഡോ പി ജി രവീന്ദ്രനാഥ്, കമല സദാനന്ദൻ, കെ എം ദിനകരൻ, ഷാജി ഇടപ്പള്ളി, എസ് ഹസ്സൻ, എ പി ഷാജി ,ബി സുധാകരൻ നായർ, ഷാജി ബത്തേരി, പി മനോജ് കുമാർ എന്നിവർ സംസാരിച്ചു .യുദ്ധം, ആഗോള താപനം, സമാധാനം, പരിസ്ഥിതി സംരക്ഷണം, രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ മൂല്യച്യുതി തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചർച്ചകൾ ക്യാമ്പിൽ നടക്കും.
രാജ്യസഭാ എംപി. അഡ്വ.പി. സന്തോഷ് കുമാർ, ഇസ്കഫ് ദേശീയ പ്രസീഡിയം അംഗം ജസ്റ്റീസ് കെ.ബാലകൃഷ്ണൻ നായർ, മുൻ മന്ത്രി കെ.രാജൻ എംഎൽഎ.ദേശീയ സെക്രട്ടറി അഡ്വ എസ്.രാധാകൃഷ്ണൻ,തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും.
Photo Courtesy - Google










