
ചത്തീസ്ഗഡിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രികൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇസ് കഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യസദസ്സ് ജോയിൻ്റ് കൗൺസിൽ മുൻ ചെയർമാൻ അഡ്വ ജി മോട്ടിലാൽ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തിസ്ഗഡിൽ അറസ്റ്റു ചെയ്യപ്പെട്ട കന്യാസ്ത്രികൾക്ക് എതിരെ ചുമത്തപ്പെട്ട കള്ളക്കേസ് ' പിൻവലിച്ച് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആഗോള സൗഹൃദ സാംസ്കാരിക പ്രസ്ഥാനമായ ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻറ് ഫ്രണ്ട്(ഇസ്കഫ്) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു. എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് സമീപം സംഘടിപ്പിച്ച സദസ്സ് ജോയിൻ്റ് കൗൺസിൽ മുൻ ചെയർമാനും മാധ്യമ പ്രവർത്തകനുമായ അഡ്വ ജി മോട്ടിലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എസ് ശ്രീകുമാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി , സോഷ്യലിസ്റ്റ് 90 ജനറൽ കൺവീനർ കുമ്പളം രവി , യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം ബീന കോമളൻ , ഇസ്കഫ് ജില്ലാ സെക്രട്ടറി എ പി ഷാജി , സിജി ബാബു , ഇ പി പ്രവിത , ജോർജ് മേനാച്ചേരി , എം പി രാധാകൃഷ്ണൻ ,സജിനി തമ്പി , ബാബു കടമക്കുടി , വി എസ് സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ശശി വെള്ളക്കാട്ട് , കെ എം പീറ്റർ , ടി വി അജിത് കുമാർ , സാറാമ്മ ഡേവിഡ് , ടി ആർ ബാബു എന്നിവർ നേതൃത്വം നൽകി.
Photo Courtesy - Google









