04:40pm 12 November 2026
NEWS
ഐഎസ്‌സി ടഗ് ഓഫ് വാർ ടൂർണമെന്റ് ജനുവരി 16ന് ഖത്തർ ഫൗണ്ടേഷൻ ഗ്രൗണ്ടിൽ
13/01/2026  12:35 PM IST
nila
ഐഎസ്‌സി ടഗ് ഓഫ് വാർ ടൂർണമെന്റ്  ജനുവരി 16ന് ഖത്തർ ഫൗണ്ടേഷൻ ഗ്രൗണ്ടിൽ

ദോഹ: ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ആവേശത്തിര തീർക്കാൻ
 ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐഎസ്‌സി), ഖത്തറിന്റെ നേതൃത്വത്തിൽ നടക്കുന്ന
ടഗ് ഓഫ് വാർ ടൂർണമെന്റ് ജനുവരി 16 വെള്ളിയാഴ്ചനടക്കും.
ഉച്ചകഴിഞ്ഞ് 3 മണി മുതൽ ഖത്തർ ഫൗണ്ടേഷൻ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി ടീമുകൾ മാറ്റുരക്കും.
550 കിലോ ഷോൾഡർ സ്റ്റൈൽ, 600 കിലോ ഫ്രീ സ്റ്റൈൽ, 520 കിലോ വനിതാ വിഭാഗം, കൂടാതെ സ്കൂൾസ് – ഓപ്പൺ വെയിറ്റ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. 
രജിസ്ട്രേഷനും നിയമങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് അബ്ദുൽ അസീം (5581 3743), ഷബീബ് അബ്ദുൽ റസാഖ് (3363 0616) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഐഎസ്‌സി അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img