NEWS
ഐ എസ് സി അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നു
20/06/2025 11:10 AM IST
nila

ദോഹ: ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. ജൂൺ 21 ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ ന്യൂ ഐഡിയൽ ഇന്ത്യൻ സ്കൂളിലാണ് യോഗാ പരിപാടികളുമായി ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം ഒന്നിക്കുന്നത്. നേരത്തെ രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. കുട്ടികളുടെ റിഥമിക് യോഗ പ്രദർശനം, യോഗ ക്വിസ് മത്സരം, യോഗാ മികവ് പ്രദർശിപ്പിക്കാൻ അവസരം നൽകുന്ന യോഗ ചലഞ്ച്, വെൽനസ് സെഷൻ, യോഗ വിദഗ്ധർ നയിക്കുന്ന മാസ് യോഗ സെഷൻ എന്നിവയോടെയാണ് ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.
ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയാവും. എംബസി ഉദ്യോഗസ്ഥർ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുൽറഹ്മാൻ, ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി പ്രസിഡനറ് താഹ മുഹമ്മദ് തുടങ്ങിവരും പങ്കെടുക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











