06:35pm 31 July 2026
NEWS
'ഇന്ത്യൻ-3' ചിത്രം ഉപേക്ഷിക്കുന്നുവോ... ലേറ്റസ്റ്റ് റിപ്പോർട്ട്....
20/03/2025  06:40 PM IST
ഇന്ത്യൻ-3 ചിത്രം ഉപേക്ഷിക്കുന്നുവോ... ലേറ്റസ്റ്റ് റിപ്പോർട്ട്....

മൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത് 28 വർഷം മുമ്പ് പുറത്തിറങ്ങി വമ്പൻ വിജയമായ ചിത്രമാണ് ‘ഇന്ത്യൻ’. ഇതിനെ തുടർന്ന്  ഒരുപാട് പ്രതിസന്ധികൾ നേരിട്ട് ഇന്ത്യൻ രണ്ടാം ഭാഗം ഒരുങ്ങുകയും, അത് കഴിഞ്ഞ വർഷം (2024) ജൂലൈയിൽ പുറത്തിറങ്ങുകയും ചെയ്തു. തമിഴ് സിനിമയിലെ വമ്പൻ ബാനറായ ലൈക്ക പ്രൊഡക്ഷൻസ് ബ്രമ്മാണ്ഡമായി നിർമ്മിച്ച ഈ ചിത്രത്തിൽ  കമൽഹാസനൊപ്പം സിദ്ധാർത്ഥ്, രാഹുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, സമുദ്രക്കനി, ബോബി സിംഹ, ഡൽഹി ഗണേഷ് തുടങ്ങി ഒരുപാട് മുൻനിര താരങ്ങൾ അഭിനയിച്ചിരുന്നു. എന്നാൽ ഈ ചിത്രം വൻ പരാജയമായിരുന്നു. ഇന്ത്യൻ രണ്ടാം ഭാഗത്തിന്റെ റിലീസ് സമയത്തിൽ തന്നെ 'ഇന്ത്യൻ' മൂന്നാം ഭാഗം കുറിച്ചുള്ള അപ്ഡേറ്റുകളും കമൽഹാസൻ ഉൾപ്പെടെയുള്ള ചിത്രത്തിന്റെ  അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.  അതിനാൽ  ഇന്ത്യൻ മൂന്നാം ഭാഗത്തിനെ കാണാൻ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാൽ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച വമ്പൻ ബഡ്ജറ്റ്  ചിത്രങ്ങൾ എല്ലാം തുടർച്ചയായി പരാജയപ്പെട്ടതോടെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട് വരികയാണ് കമ്പനി. പൃഥിവിരാജ് സംവിധാനത്തിൽ മോഹൻ ലാൽ നായകനാകുന്ന 'ലൂസിഫർ' ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' എന്ന ചിത്രത്തിന്റെ നിർമ്മാണത്തിലും പങ്കാളിയായ ലൈക്ക പ്രൊഡക്ഷൻസ് ഈ ചിത്രം  റിലീസിനൊരുങ്ങി വരുന്ന സാഹചര്യത്തിലാണ് ചിത്രത്തിൽ നിന്നും പിൻ വാങ്ങിയിരിക്കുന്നത്. ഇതിന് കാരണവും ലൈക്ക കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് എന്നാണ് പറയപ്പെടുന്നത്.ഇങ്ങിയുള്ള സാഹചര്യത്തിലാണ് സംവിധായകനായ ശങ്കർ കുറച്ചു ദിവസങ്ങൾക്ക് മുൻപ് 'ഇന്ത്യൻ' മൂന്നാം ഭാഗത്തിനായി ഒരു ഗാനം ചിത്രീകരിക്കാൻ ലൈക്കയോട് വലിയ തുക ആവശ്യപ്പെട്ടെന്നും എന്നാൽ അത് നൽകാൻ ലൈക്ക വിസമ്മതിച്ചു എന്നുള്ള വാർത്തകൾ പുറത്തുവന്നത്. ലൈക്ക പ്രൊഡക്ഷൻസിന് ഇപ്പോൾ നേരിട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി അനുസരിച്ച് ഇന്ത്യൻ മൂന്നാം ഭാഗം ഒരുക്കാൻ വളരെ പ്രയാസമാണ് എന്നതിനാൽ ശങ്കർ ഈ പ്രോജെക്ടിൽ നിന്നും പുറത്തുവന്നു എന്നും പറയപ്പെടുന്നുണ്ട്. ഇതല്ലാതെ ശങ്കർ സംവിധാനം ചെയ്തു ഈയിടെ റിലീസായ 'ഗെയിം ചേഞ്ചർ' എന്ന ചിത്രവും വൻ പരാജയമായതിനെ തുടർന്ന് അദ്ദേഹം സംവിധാനം ചെയ്യാനിരിന്ന 'വേൾപ്പാരി' എന്ന ചിത്രം ഒരുങ്ങുമോ എന്ന ആശങ്കയിലാണ് ആരാധകർ. കാരണം രണ്ടു ഭാഗങ്ങളായി എടുക്കാനിരിക്കുന്ന ഈ ചിത്രത്തിന് ഏകദേശം ആയിരം കോടി രൂപ ബഡ്ജറ്റ് ആവശ്യമാണത്രെ! തുടർന്ന് പരാജയ ചിത്രങ്ങൾ നൽകിയ ശങ്കറിനെ വിശ്വസിച്ച് ഇത്രയും വലിയ തുക മുടക്കാൻ ആരെങ്കിലും മുൻ വരികയാണെങ്കിൽ 'വേൾപ്പാരി' ഒരുങ്ങുമെന്നും, എന്നാൽ 'ഇന്ത്യൻ' മൂന്നാം ഭാഗം ഒരുങ്ങാൻ സാധ്യതയില്ല എന്നുമാണ് കോളിവുഡിലെ ഇപ്പോഴത്തെ സംസാര വിഷയം!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img