08:05pm 20 January 2026
NEWS
പ്രതികള്‍ എല്ലാം നിരപരാധികളാണെന്നാണോ വാദം? ശബരിമല സ്വര്‍ണക്കൊള്ളയിൽ തന്ത്രി സഭയുടെ ഹര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
19/01/2026  07:22 PM IST
സണ്ണി ലുക്കോസ്
പ്രതികള്‍ എല്ലാം നിരപരാധികളാണെന്നാണോ വാദം? ശബരിമല സ്വര്‍ണക്കൊള്ളയിൽ തന്ത്രി സഭയുടെ ഹര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

ബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഖില തന്ത്രി പ്രചാരക് സഭയുടെ ഹർജിയെ വിമ‍ർശിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. 

എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് വാക്കാൽ വിമർശിച്ച കോടതി, പ്രതികളെ സംരക്ഷിക്കാനാണോ ഹർജിയെന്നും ചോദിച്ചു.  

പത്ത് ഇടക്കാല ഉത്തരവുകൾ കോടതിയിറക്കിയ കേസിൽ ഇപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. 

കേസിലെ പ്രതികൾ എല്ലാം നിരപരാധികളാണ് എന്നാണോ വാദമെന്നും കോടതി ചോദിച്ചു. 

സമാന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള മറ്റു ഹർജികൾക്കൊപ്പം പരിഗണിക്കാൻ വിഷയം ഫെബ്രുവരി നാലിലേക്ക് മാറ്റി. 

ഹര്‍ജിയിൽ എസ്.ഐ.ടി അടക്കമുള്ള എതിർ കക്ഷികളോട് മറുപടി തേടി.

അഖില  തന്ത്രി പ്രചാരക് സഭയുടെ ചെയർമാൻ എം.എസ് ശ്രീരാജ് കൃഷ്ണൻ പോറ്റിയടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. 

സ്വര്‍ണക്കൊള്ള കേസിലെ എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 

സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള പൊലീസ് രാഷ്ട്രീയ ഉന്നതരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അതിനാൽ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img