11:27am 13 November 2026
NEWS
ഐഎസ് റിക്രൂട്ട്മെൻറ് കേസിലെ രണ്ട് പ്രതികൾക്കും എട്ടു വർഷം കഠിന തടവ്
29/09/2025  01:53 PM IST
nila
ഐഎസ് റിക്രൂട്ട്മെൻറ് കേസിലെ രണ്ട് പ്രതികൾക്കും എട്ടു വർഷം കഠിന തടവ്

സംസ്ഥാനത്തെ ഐഎസ് റിക്രൂട്ട്മെൻറ് കേസിലെ രണ്ട് പ്രതികൾക്കും എട്ടു വർഷം കഠിന തടവ്. കോയമ്പത്തൂർ ഉക്കടം സ്വദേശികളായ മുഹമ്മദ് അസറുദ്ദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് എൻഐഎ കോടതി ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളിലായി എട്ടു വർഷം വീതം കഠിന തടവിനാണ് കോടതി വിധിച്ചത്. അതേസമയം, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 

നിരോധിത സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുക, ആശയങ്ങൾ പ്രചരിപ്പിക്കുക സമൂഹമാധ്യമങ്ങളിൽ ആശയപ്രചരണം നടത്തുക എന്നിവയാണ് പ്രതികൾക്കെതിരെ എൻഐഎ ചുമത്തിയ കുറ്റം. ഐഎസ് റിക്രൂട്ട്മെൻറ് കേസിൽ  രണ്ടു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. ഇരുവർക്കുമെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും തെളിഞ്ഞതായും കോടതി ഉത്തരവിൽ പറഞ്ഞു. 

2019 ലാണ് എൻഐഎ കേസ് അന്വേഷണം തുടങ്ങിയത്.  യുവാക്കളെ സിറിയയിലേക്ക് റിക്രൂട്ട് ചെയ്യാൻ നേരിട്ട് ഇരുവരും നീക്കം നടത്തിയെന്നാണ് കണ്ടെത്തൽ. ഐഎസിൻറെ ക്രൂരകൃത്യങ്ങൾ പറയുന്ന വീഡിയോകൾ, തീവ്രനിലപാടുള്ള നേതാക്കളുടെ വീഡിയോകൾ തുടങ്ങിയവ യുവാക്കളിലേക്ക് എത്തിക്കുക, ഐഎസിൻറെ ആശയപ്രചാരണം നടത്തുക തുടങ്ങിയ കാര്യങ്ങൾ തെളി‍ഞ്ഞതായാണ് എൻഐഎ കോടതി കണ്ടെത്തിയത്. 

കോയമ്പത്തൂരിലെ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ഇരുവരും നിലവിൽ വെല്ലൂർ ജയിലിൽ തുടരുകയാണ്. കേസിൻറെ വിധി പറയുന്നതിൻറെ ഭാഗമായി ഇരുവരെയും ഇന്ന് കൊച്ചിയിലെത്തിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img