NEWS
മലയാളി നഴ്സ് അയർലൻഡിൽ അന്തരിച്ചു
23/09/2025 10:47 AM IST
nila

മലയാളി നഴ്സ് അയർലൻഡിൽ അന്തരിച്ചു. തൊടുപുഴ മുതലക്കോടം പഴുക്കാകുളം കിഴക്ക് വാർഡിൽ, കിഴക്കേക്കര മൂന്നുമാക്കൽ ഷാന്റി പോൾ (52)ആണ് മരിച്ചത്. അയർലൻഡിലെ ലോംഗ്ഫോർഡിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു. രണ്ട് വർഷത്തോളമായി കാൻസർ ബാധിതായി ചികിത്സയിൽ ആയിരുന്നു.
അങ്കമാലി മൂക്കന്നൂർ അട്ടാറ മാളിയേക്കൽ കുടുംബാംഗമാണ്. ലോംഗ്ഫോർഡിലെ മിഡ്ലാൻസ് ഇന്റലക്ച്വൽ ഡിസെബിലിറ്റി സെന്ററിൽ സ്റ്റാഫ് നഴ്സായിരുന്നു. ഭർത്താവ് എഫ്രേം സെബാസ്റ്റ്യൻ, മക്കൾ: എമിൽ, എവിൻ, അലാന.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











