04:19am 29 October 2026
NEWS
നൊബേൽ പുരസ്കാര ജേതാവ് നർഗീസ് മുഹമ്മദിയെ വീണ്ടും അറസ്റ്റ് ചെയ്ത് ഇറാൻ ഭരണകൂടം
13/12/2025  05:44 AM IST
nila
നൊബേൽ പുരസ്കാര ജേതാവ് നർഗീസ് മുഹമ്മദിയെ വീണ്ടും അറസ്റ്റ് ചെയ്ത് ഇറാൻ ഭരണകൂടം

ടെഹ്റാൻ: 2023ലെ സമാധാന നൊബേൽ പുരസ്കാര ജേതാവായ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദി വീണ്ടും അറസ്റ്റിലായി.അഭിഭാഷകൻ ഖോസ്രോ അലികോർഡിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് നർഗീസ് മുഹമ്മദിയെ ഇറാനിയൻ സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്യാനുണ്ടായ കാരണങ്ങളെ കുറിച്ച് ഇറാനിയൻ അധികാരികൾ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.

പത്രപ്രവർത്തകയും വനിതാ അവകാശ പ്രവർത്തകയുമായ നർഗീസ് മുഹമ്മദി ഡിഫെൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്റർ എന്ന സംഘടനയുടെ വൈസ് പ്രസിഡന്റാണ്. ഷിറിൻ എബാദിയുടെ നേതൃത്വത്തിലുള്ള ഈ സംഘടന ഇറാനിൽ മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞയാഴ്ച ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തിയ അലികോർഡിയുടെ അനുസ്മരണ ചടങ്ങിൽ നിരവധി പ്രവർത്തകരുമൊപ്പം നർഗീസ് പങ്കെടുക്കുകയായിരുന്നുവെന്ന് ഫൗണ്ടേഷൻ എക്സിലൂടെ അറിയിച്ചു.


നർഗീസ് കഴിഞ്ഞ ഡിസംബർ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് താൽക്കാലികമായി ജയിൽ മോചിതയായിരുന്നു. വലതു കാലിലെ അസ്ഥിയുടെ ഒരു ഭാഗം നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് വിധേയയാകുകയും തുടർന്ന് ശരീരത്തിൽ അർബുദമെന്ന് സംശയിക്കുന്ന മുറിവ് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ ദൈഹിക അസ്വാസ്ഥ്യങ്ങളാണ് മോചനത്തിന് കാരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img