05:44am 18 November 2026
NEWS
യുഎസ് നേവി ഉദ്യോഗസ്ഥർക്ക് നേരെ ഇറാന്റെ ഭീഷണി; പേരും വ്യക്തിഗത വിവരങ്ങളും പുറത്തുവിട്ടു
16/11/2026  01:23 PM IST
nila
യുഎസ് നേവി ഉദ്യോഗസ്ഥർക്ക് നേരെ ഇറാന്റെ ഭീഷണി; പേരും വ്യക്തിഗത വിവരങ്ങളും പുറത്തുവിട്ടു

 

വാഷിങ്ടൺ: ഇറാനെതിരായ യുഎസ് സൈനിക നീക്കങ്ങളിൽ പങ്കെടുത്ത നേവി ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഭീഷണിയുമായി ഇറാൻ. അമേരിക്കൻ നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് സ്പ്രൂവൻസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ പേരുകൾ പരാമർശിച്ചാണ് ഭീഷണി സന്ദേശം പുറത്തുവന്നത്. ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് സന്ദേശം പ്രചരിച്ചത്.

യുഎസ്എസ് സ്പ്രൂവൻസിന്റെ കമാൻഡിങ് ഓഫിസർ ലീ ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫിസർ ലഫ്റ്റനന്റ് കമാൻഡർ ജെഫ്രി ഇ. യോർക്ക് എന്നിവരാണ് ഇറാന്റെ ഭീഷണിക്ക് ഇരയായത്. ഇറാനിലെ സൈനിക നടപടികൾക്കുശേഷം കലിഫോർണിയയിലേക്ക് മടങ്ങിയ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള സന്ദേശം നവംബർ 13നാണ് പുറത്തുവന്നത്. സൈനിക ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ പോലും ഇറാന്റെ കൈവശമെത്തിയെന്നത് അമേരിക്കൻ സുരക്ഷാ ഏജൻസികൾക്ക് പുതിയ ആശങ്കയായിരിക്കുകയാണ്.

ഏകദേശം 357 ദിവസം പശ്ചിമേഷ്യയിൽ സൈനിക വിന്യാസത്തിലുണ്ടായിരുന്ന യുഎസ്എസ് സ്പ്രൂവൻസ് അടുത്തിടെയാണ് കലിഫോർണിയയിലേക്ക് തിരിച്ചെത്തിയത്. ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നൂറുകണക്കിന് ക്രൂസ് മിസൈലുകൾ വിക്ഷേപിക്കാൻ ഈ യുദ്ധക്കപ്പൽ ഉപയോഗിച്ചിരുന്നു.

അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ ഭീഷണികളുടെ പശ്ചാത്തലത്തിൽ അമേരിക്കയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. വിദേശത്തുള്ള സൈനിക നടപടികളിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ വ്യക്തിഗത സുരക്ഷയും വിവരങ്ങളുടെ സംരക്ഷണവും സംബന്ധിച്ച ആശങ്കകൾ ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img