06:46pm 09 November 2026
NEWS
ഇറാൻ അറേബ്യൻ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടു: യുദ്ധക്കുറ്റമെന്ന് ജി.സി.സി
19/07/2026  12:23 PM IST
NILA
ഇറാൻ അറേബ്യൻ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടു: യുദ്ധക്കുറ്റമെന്ന് ജി.സി.സി

 

 

​ദോഹ: ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി). സാധാരണക്കാരായ തൊഴിലാളികൾക്ക് പരിക്കേൽക്കാനും അടിസ്ഥാന സൗകര്യങ്ങൾ തകരാനും ഇടയാക്കിയ ഈ നടപടി കടുത്ത യുദ്ധക്കുറ്റമാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പ്രസ്താവിച്ചു.
​അന്താരാഷ്ട്ര നിയമങ്ങളുടെയും യുണൈറ്റഡ് നേഷൻസ് ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മേഖലയിലെ സമാധാനവും സുരക്ഷിതത്വവും തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
​"ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി അതീവ ഗുരുതരമായ പ്രകോപനമാണ്. സിവിലിയൻമാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും അന്താരാഷ്ട്ര തലത്തിൽ വിചാരണ ചെയ്യപ്പെടേണ്ട യുദ്ധക്കുറ്റവുമാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽജാസിം മുഹമ്മദ് അൽ ബുദൈവിപറഞ്ഞു.മേഖലയിലെ സുസ്ഥിരത തകർക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി പ്രതികരിക്കണമെന്നും ജി.സി.സി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img