NEWS
ഇറാന്റെ ഇസ്ലാമിക് റവലൂഷണറി ഗാർഡ് വക്താവ് കൊല്ലപ്പെട്ടു
20/03/2026 04:52 PM IST
NILA

ടെഹ്റാൻ: ഇറാന്റെ ഇസ്ലാമിക് റവലൂഷണറി ഗാർഡ് കോർപ്സ് വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയുണ്ടായ യുഎസ്–ഇസ്രയേൽ സംയുക്താക്രമണത്തിലാണ് അലി മുഹമ്മദ് നൈനി മരിച്ചത്. യുഎസിനെയും ഇസ്രയേലിനെയും വിമർശിച്ചുള്ള നൈനിയുടെ പരാമർശങ്ങൾ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് നൈനിയുടെ മരണം സംഭവിച്ചത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശേഷിയും ബാലിസ്റ്റിക് മിസൈൽ വികസനവും തകരുമെന്ന് പറഞ്ഞതിനെ നൈനി പരിഹാസിച്ചിരുന്നു. യുദ്ധ സാഹചര്യങ്ങളിലും ഇറാന്റെ മിസൈൽ വ്യവസായം ശക്തമായ നിലയിലാണ് തുടരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഈ വാർത്തകൾ മാധ്യമങ്ങളിൽ വന്നതിന് പിന്നാലെയാണ് നൈനിയുടെ മരണവാർത്തയും എത്തിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











