06:56pm 30 October 2026
NEWS
മണിക്കൂറുകൾക്കുള്ളിൽ ഇരുപത്താറുകാരനെ തൂക്കിലേറ്റുമെന്ന് ഭരണകൂടം; അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് എൻയുഎഫ്ഡി
13/01/2026  08:34 PM IST
nila
മണിക്കൂറുകൾക്കുള്ളിൽ ഇരുപത്താറുകാരനെ തൂക്കിലേറ്റുമെന്ന് ഭരണകൂടം; അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് എൻയുഎഫ്ഡി

ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ഇരുപത്താറുകാരനെ നാളെ(ജനുവരി14) തൂക്കിലേറ്റും. ഇർഫാൻ സോൾട്ടാനി എന്ന യുവാവിനെയാണ് ഇറാൻ ഭരണകൂടം തൂക്കിലേറ്റുന്നത്.  വധശിക്ഷ നടപ്പിലാക്കുമെന്ന് ഇർഫാൻ സോൾട്ടാനിയുടെ കുടുംബത്തെ അധികൃതർ അറിയിച്ചെന്ന് മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് വ്യക്തമാക്കി.  സോൾട്ടാനിയുടെ വധശിക്ഷ തടയാൻ അന്താരാഷ്ട്ര പിന്തുണ തേടി മറ്റൊരു മനുഷ്യാവകാശ ഗ്രൂപ്പായ നാഷനൽ യൂണിയൻ ഫോർ ഡെമോക്രസി ഇൻ ഇറാൻ (എൻയുഎഫ്ഡി) രം​ഗത്തെത്തിയിട്ടുണ്ട്. 

പ്രതിഷേധക്കാരെ പലരെയും ഇതിനകം വെടിവച്ച് കൊലപ്പെടുത്തിയെങ്കിലും ഇതാദ്യമായാണ് പ്രക്ഷോഭങ്ങളിൽ അറസ്റ്റിലായ ഒരാളെ തൂക്കിലേറ്റുന്നതിന് ഇറാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രതിഷേധത്തിനിടെ 648 പേർ കൊല്ലപ്പെട്ടതായി അദികൃതർ സ്ഥിരീകരിച്ചതായി ഇറാൻ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. ഇവരിൽ ഒമ്പത് പ്രായപൂർത്തിയാകാത്ത കുട്ടികളും ഉൾപ്പെടുന്നു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ മരണസംഖ്യം 6,000ൽ അധികമാണെന്ന് സൂചന. ഏകദേശം 10,000 പേരെ അറസ്റ്റ് ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ. സമീപ ദിവസങ്ങളിൽ സിവിലിയൻ പ്രക്ഷോഭകരെ വ്യാപകമായി കൊന്നൊടുക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img