01:36pm 28 October 2026
NEWS
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ നേതൃത്വം നൽകിയ ഇറാൻ നാവികസേന കമാൻഡറെ ഇസ്രയേൽ വധിച്ചെന്ന് റിപ്പോർട്ട്
26/03/2026  03:30 PM IST
nila
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ നേതൃത്വം നൽകിയ  ഇറാൻ നാവികസേന കമാൻഡറെ ഇസ്രയേൽ വധിച്ചെന്ന് റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ നാവികസേന കമാൻഡർ അലിറേസ ടാങ്‌സിരി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ നടന്ന ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് ഒരു മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള നടപടികൾക്ക് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു ടാങ്‌സിരിയെന്ന് അതേ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 

എന്നാൽ, അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകളിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബന്ദർ അബ്ബാസിലെ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രതിരോധ സേനയും മൗനം പാലിക്കുകയാണ്. തെക്കൻ ഇറാനിലെ ബുഷെഹർ പ്രവിശ്യ സ്വദേശിയായ ടാങ്‌സിരി, ഇറാൻ–ഇറാഖ് യുദ്ധത്തിലും 1980കളിലെ ഇറാൻ–യുഎസ് ടാങ്കർ സംഘർഷത്തിലും പങ്കെടുത്തിട്ടുണ്ട്. 2010 മുതൽ 2018 വരെ ഡപ്യൂട്ടി കമാൻഡറായി സേവനമനുഷ്ഠിച്ച ശേഷം നാവികസേന കമാൻഡറായി ചുമതലയേറ്റിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img