11:30am 12 September 2026
NEWS
ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനെയി നിയമിതനായി
09/03/2026  08:34 AM IST
nila
 ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനെയി നിയമിതനായി

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനെയി നിയമിതനായി. അദ്ദേഹത്തിന്റെ പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തൊല്ല അലി ഖമനേയി അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട്  ഒരു ആഴ്ചയ്ക്കു ശേഷമാണ് പുതിയ നിയമനം. പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് മുജ്തബ ഖമനെയി ഇറാന്റെ പരമോന്നത നേതാവായി അധികാരമേൽക്കുന്നത്. 

ഞായറാഴ്ച്ചയാണ് ഇറാനിലെ മതപണ്ഡിതന്മാർ 56 വയസ്സുള്ള മുജ്തബ ഖമനെയിയെ അദ്ദേഹത്തിന്റെ പിതാവിന്റെ പിൻഗാമിയായി തിരഞ്ഞെടുത്തത്. 47 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്കാലത്ത് ഇറാനെ നയിക്കേണ്ട ചുമതലയാണ് മുജ്തബ ഖമനെയിക്ക് വന്നുചേർന്നിരിക്കുന്നത്. ഇറാനിലെ പ്രധാന നേതാക്കളും ശക്തമായ സൈനികസംഘടനയായ ഇസ്ലാമിക് റവല്യൂഷണറി ​ഗാർഡ്സും പുതിയ നേതാവിന് പിന്തുണ പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img