10:41pm 12 November 2026
NEWS
അബുദാബിയിൽ ഇറാന്റെ മിസൈലാക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു
28/03/2026  10:36 AM IST
nila
അബുദാബിയിൽ ഇറാന്റെ മിസൈലാക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു

ടെഹ്റാൻ: അബുദാബിയിൽ ഇറാന്റെ മിസൈലാക്രമണം. അബുദാബിയിലെ  കെസാദ് വ്യവസായ മേഖലയ്ക്ക് സമീപത്താണ് വ്യോമാക്രമണമുണ്ടായത്. യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർത്തുവെങ്കിലും അവയുടെ അവശിഷ്ടങ്ങൾ പതിച്ച് രണ്ടിടത്ത് വൻ തീപിടിത്തമുണ്ടായി. അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. 

പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സിവിൽ ഡിഫൻസ് വിഭാഗം തീ പൂർണമായും അണച്ചു എന്നാണ് റിപ്പോർട്ട്. നിലവിൽ മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.

അതിനിടെ, മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്കരണപ്ലാന്റിൽ ഇസ്രയേൽ ബോംബിട്ടു. ആളപായമോ, ആണവവികിരണ ഭീഷണിയോ ഇല്ലെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ തിരിച്ചടിയായി യുഎസിന്റെയും ഇസ്രയേലിന്റെയും വ്യവസായകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി. യുഎസ്–ഇസ്രയേൽ പക്ഷ രാജ്യങ്ങളിലെ തുറമുഖങ്ങളിൽനിന്നോ തിരിച്ചോ ഉള്ള കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിടില്ലെന്ന് ഇറാൻ സേനാവിഭാഗമായ റവലൂഷനറി ഗാർഡ് (ഐആർജിസി) പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img