03:09pm 28 October 2026
NEWS
അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ ‘ഡാൻസിങ് മിസൈൽ’
16/03/2026  06:03 AM IST
nila
അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ ‘ഡാൻസിങ് മിസൈൽ’

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇറാൻ അത്യാധുനിക മിസൈലുകൾ പ്രയോഗിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറെ വിനാശകാരിയായ ‘സെജ്ജിൽ’ ബാലിസ്റ്റിക് മിസൈൽ ഇറാൻ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിനു ശേഷം ആദ്യമായാണ് ഇറാൻ  ‘സെജ്ജിൽ’ ബാലിസ്റ്റിക് മിസൈൽ ഉപയോ​ഗിക്കുന്നത്. 

ഇറാൻ സ്വയം രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്ത ഖര ഇന്ധനം ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലാണ് സെജ്ജിൽ. ഏകദേശം 2,000 കിലോമീറ്റർ വരെ ദൂരം താണ്ടി ആക്രമണം നടത്താൻ ഇതിന് കഴിയും. 700 കിലോഗ്രാം വരെ സ്ഫോടകവസ്തു വഹിക്കാൻ ശേഷിയുമുണ്ട്.

ഉയർന്ന ഉയരങ്ങളിൽ ദിശമാറ്റം വരുത്തി സഞ്ചരിക്കാനുള്ള കഴിവ് കാരണം സെജ്ജിലിനെ ‘ഡാൻസിങ് മിസൈൽ’ എന്ന പേരിലും വിളിക്കാറുണ്ട്. മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ലക്ഷ്യസ്ഥാനത്ത് എത്താൻ ഇതിന് കഴിയുമെന്നാണ് ഇറാന്റെ അവകാശവാദം.

സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസ് നൽകിയ വിവരങ്ങൾ പ്രകാരം, ഏകദേശം 18 മീറ്റർ നീളവും 1.25 മീറ്റർ വ്യാസവുമാണ് ഈ മിസൈലിന്. വേഗത്തിൽ വിക്ഷേപിക്കാൻ കഴിയുന്ന ശേഷിയാണ് ഇതിന്റെ പ്രധാന സവിശേഷതകളിലൊന്ന്. 1990കളുടെ തുടക്കത്തിലാണ് സെജ്ജിൽ മിസൈലിന്റെ വികസനം ആരംഭിച്ചത്. 2008ലായിരുന്നു ഇതിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം നടന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img