08:30pm 28 October 2026
NEWS
പുതിയ യുദ്ധമുഖം തുറക്കാൻ അമേരിക്ക; 2500 മറീനുകളുമായി യുദ്ധക്കപ്പൽ തിരിച്ചു
14/03/2026  12:44 PM IST
nila
പുതിയ യുദ്ധമുഖം തുറക്കാൻ അമേരിക്ക; 2500 മറീനുകളുമായി യുദ്ധക്കപ്പൽ തിരിച്ചു

വാഷിങ്ടൺ: യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന സൂചന നൽകി പശ്ചിമേഷ്യയിലേക്ക് അമേരിക്ക 2500 മറീനുകളെ അയച്ചു. ജപ്പാനിലെ ഒകിനാവയിലെ സൈനിക താവളത്തിൽ നിന്നാണ് യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പലിൽ സൈനികർ യാത്രതിരിച്ചത്. അടിയന്തര സാഹചര്യം ഉണ്ടായാൽ ഉടൻ പ്രതികരിക്കാനും ആവശ്യമായാൽ ഇറാനിലെ ചില പ്രദേശങ്ങൾ നിയന്ത്രണത്തിലാക്കാനും ഈ സൈനികരെ വിന്യസിക്കുമെന്നാണ് വിലയിരുത്തൽ. കരയിലും കടലിലും ഒരുപോലെ പോരാടാൻ പരിശീലനം നേടിയവരാണ് മറീനുകൾ. എന്നാൽ, ഇറാനെതിരായ നീക്കത്തിൽ വിന്യസിക്കുന്ന ആദ്യത്തെ കരസേനാ വിഭാഗം എന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. അമേരിക്ക സൈനിക ശക്തി വർധിപ്പിച്ചതോടെ യുദ്ധം ഇനിയും നീളാൻ സാധ്യതയുണ്ടെന്നാണ് സൈനിക വിദഗ്ധരുടെ നിരീക്ഷണം.

ഇതിനിടെ ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് ആക്രമണത്തിന് പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ അടുത്ത ഘട്ടത്തിൽ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കു നേരെയും ആക്രമണം ഉണ്ടാകാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന ഹൃദയകേന്ദ്രമാണ് പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഈ ചെറുദ്വീപ്. ഇറാൻ തീരത്ത് നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ഈ ദ്വീപിലൂടെയാണ് രാജ്യത്തിന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനത്തോളം നടക്കുന്നത്. ഏകദേശം 8 കിലോമീറ്റർ നീളവും 5 കിലോമീറ്ററോളം വീതിയുമുള്ള ദ്വീപാണിത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img