11:48pm 10 November 2026
NEWS
ഇറാന്റെ മിസൈലാക്രമണത്തിൽ സൊറോക്ക ആശുപത്രി തകർന്നു
19/06/2025  02:03 PM IST
nila
ഇറാന്റെ മിസൈലാക്രമണത്തിൽ സൊറോക്ക ആശുപത്രി തകർന്നു

ഇറാൻറെ മിസൈലാക്രമണത്തിൽ ഇസ്രയേലിലെ ബീർഷെബയിലെ സൊറോക്ക ആശുപത്രി തകർന്നു. സ്ഫോടനത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതിൽ നാലുപേരുടെ നില ഗുരുതരമെന്നുമാണ് റിപ്പോർട്ട്. ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്)യാണ് ഇക്കാര്യം  വ്യക്തമാക്കിയത്. 

തെക്കൻ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയാണ് തകർക്കപ്പെട്ടത്. തകർന്ന ആശുപത്രിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറുവശത്ത് ഇറാന്റെ അരാക്കിലെ ഘനജല ആണവ റിയാക്ടർ ഇസ്രയേലും തകർത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img